കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്
Commonwealth Games 2026
Commonwealth Games 2026x
Updated on
1 min read

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്‌സ് പുരുഷന്‍മാരുടെ ഷോട്പുട്ട് എഫ് 57 വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യ. സോമന്‍ റാണ സ്വര്‍ണവും ശുഭം ജുയാല്‍ വെള്ളിയും എറിഞ്ഞിട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഷോട്പുട്ട് എഫ് 57 വിഭാഗത്തില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. ഒപ്പം ഈ ഇനത്തില്‍ രാജ്യം നേടുന്ന ആദ്യ ഡബിള്‍ പോഡിയം ഫിനിഷ് എന്ന നേട്ടവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി.

13.40 മീറ്റര്‍ ദൂരത്തേക്ക് ഷോട്പുട്ട് പായിച്ചാണ് സോമന്‍ റാണ സ്വര്‍ണം സ്വന്തമാക്കിയത്. ജുയാല്‍ 13.28 മീറ്റര്‍ ദൂരവും താണ്ടി.

ഗെയിംസില്‍ ഇതുവരെയായി ഇന്ത്യ 30 മെഡലുകള്‍ നേടി. 8 സ്വര്‍ണം, 15 വെള്ളി, 7 വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്.

Commonwealth Games 2026
കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

പുരുഷന്‍മാരുടെ ബോക്‌സിങ് 55 കിലോ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. ഫൈനലില്‍ ഇന്ത്യയുടെ ജാദുമണി സിങ് മന്ദെങ്ബാം ഓസ്‌ട്രേലിയയുടെ ജെയ് ഡിക്‌സനോട് പരാജയപ്പെട്ടു. ഇന്ത്യന്‍ താരം 5-0ത്തിന്റെ തോല്‍വിയാണ് വഴങ്ങിയത്.

നേരത്തെ വനിതാ ബോക്‌സിങില്‍ ഇന്ത്യ ഇരട്ട സ്വര്‍ണം സ്വന്തമാക്കിയിരുന്നു. സ്വര്‍ണം സമ്മാനിച്ച് പ്രീതി പവാറും പിന്നാലെ ജയ്‌സ്മിന്‍ ലംബോറിയയും. ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ വീഴ്ത്തിയാണ് പ്രീതിയുടെ നേട്ടം. വടക്കന്‍ അയര്‍ലന്‍ഡ് താരം മിക്കേല വാല്‍ഷിനെ ഇടിച്ചിട്ടാണ് ജയ്‌സ്മിന്റെ നേട്ടം. 54 കിലോ വിഭാഗത്തിലാണ് പ്രീതിയുടെ വിജയം. 57 കിലോ വിഭാഗത്തിലാണ് ജയ്‌സ്മിന്‍ വിജയം സ്വന്തമാക്കിയത്. താരവും 5-0ത്തിന്റെ ഏകപക്ഷീയ വിജയമാണ് സ്വന്തമാക്കിയത്.

Commonwealth Games 2026
കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും
Commonwealth Games 2026
ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും
Summary

Commonwealth Games 2026: Soman Rana clinched the gold medal with a season-best throw of 13.40m, while Shubham Juyal secured silver with his own season-best effort of 13.28m

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com