കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

ഫൈനലില്‍ ഇന്ത്യന്‍ താരം ഓസ്‌ട്രേലിയയുടെ ജെയ് ഡിക്‌സനോട് പരാജയപ്പെട്ടു
Jadumani Singh Mens boxing Commonwealth Games
Jadumani Singhx
Updated on
1 min read

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്‍മാരുടെ ബോക്‌സിങ് 55 കിലോ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. ഫൈനലില്‍ ഇന്ത്യയുടെ ജാദുമണി സിങ് മന്ദെങ്ബാം ഓസ്‌ട്രേലിയയുടെ ജെയ് ഡിക്‌സനോട് പരാജയപ്പെട്ടു. ഇന്ത്യന്‍ താരം 5-0ത്തിന്റെ തോല്‍വിയാണ് വഴങ്ങിയത്.

Jadumani Singh Mens boxing Commonwealth Games
ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

നേരത്തെ വനിതാ ബോക്‌സിങില്‍ ഇന്ത്യ ഇരട്ട സ്വര്‍ണം സ്വന്തമാക്കിയിരുന്നു. സ്വര്‍ണം സമ്മാനിച്ച് പ്രീതി പവാറും പിന്നാലെ ജയ്‌സ്മിന്‍ ലംബോറിയയും. ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ വീഴ്ത്തിയാണ് പ്രീതിയുടെ നേട്ടം. വടക്കന്‍ അയര്‍ലന്‍ഡ് താരം മിക്കേല വാല്‍ഷിനെ ഇടിച്ചിട്ടാണ് ജയ്‌സ്മിന്റെ നേട്ടം.

54 കിലോ വിഭാഗത്തിലാണ് പ്രീതിയുടെ വിജയം. ഫൈനലില്‍ എതിരാളിയെ ഇടിച്ച് ഇഞ്ചപ്പരവുമാക്കി ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. 5-0ത്തിനാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണ നേട്ടം. 57 കിലോ വിഭാഗത്തിലാണ് ജയ്‌സ്മിന്‍ വിജയം സ്വന്തമാക്കിയത്. താരവും 5-0ത്തിന്റെ ഏകപക്ഷീയ വിജയമാണ് സ്വന്തമാക്കിയത്.

Jadumani Singh Mens boxing Commonwealth Games
കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും
Jadumani Singh Mens boxing Commonwealth Games
'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'
Summary

Australia's Jye Dixon produced a composed finish to deny Jadumani Singh any chance of a comeback

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com