ഒരേയൊരു രാജാവ്? 'എഐ' ഉത്തരം... 'ക്രിസ്റ്റ്യാനോ റൊണാൾഡോ!'

ലയണൽ മെസിക്ക് എഐ നൽകിയത് മൂന്നാം റാങ്ക്
Cristiano Ronaldo
Cristiano Ronaldox
Updated on
2 min read

മെക്സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ കായിക താരം ആരാണെന്ന ചോദ്യത്തിനു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഈ ചോദ്യത്തിനു എഐ നൽകിയ മറുപടി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ്! പോർച്ചു​ഗൽ ഇതിഹാസവും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈറലായ ഇൻസ്റ്റ​ഗ്രാം വിഡിയോക്കു നൽകിയ മറുപടിയും ശ്രദ്ധേയമായി. ഒറ്റ വാക്കിൽ തന്നെ ഈ വിഡിയോയ്ക്ക് താഴെ ക്രിസ്റ്റ്യാനോ മറുപടി ഇട്ടു. 'ഈസി!'- എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്.

ബാസ്ക്കറ്റ് ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ, അർജന്റീന ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി എന്നിവരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് എഐ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറ്റവും പ്രശസ്തനായ താരമായി തിരഞ്ഞെടുത്തത്.

ക്രിസ്റ്റ്യാനോയുടെ ഒറ്റ വാക്കിലെ ആത്മവിശ്വാസത്തോടെയുള്ള മറുപടിയും ആരാധകർ ആഘോഷമാക്കി. മൂർച്ചയേറിയ താരത്തിന്റെ പ്രതികരണം നിമിഷ നേരം കൊണ്ടു തന്നെ ആരാധകർക്കിടയിൽ ചർച്ചയായി. ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെ ആ​ഗോള ജനപ്രീതിയും ഫുട്ബോളിനു അതീതമായി അദ്ദേഹം സൃഷ്ടിച്ച സ്വധീനവും വീണ്ടും ചർച്ചകളിലേക്ക് മടങ്ങിയെത്തി.

മെക്സിക്കൻ പോഡ്കാസ്റ്റായ ഹംബ്രിയാഡോസ് പങ്കുവച്ച റീലാണ് വൈറൽ സംഭവങ്ങൾക്ക് വഴിതുറന്നത്. ലോകമെമ്പാടുമുള്ള ജനപ്രീതിയുടെ അടിസ്ഥാനത്തിൽ എക്കാലത്തേയും പ്രശസ്തനായ കായിക താരങ്ങളെ റാങ്ക് ചെയ്യാൻ പോഡ്കാസ്റ്റ് എഐയോടു ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന മറുപടി വന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക വിനോദം ഫുട്ബോൾ ആണെന്നതും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സമാനതകളില്ലാത്ത സമൂ​ഹ മാധ്യമ പിൻബലവും ചൂണ്ടിക്കാട്ടിയാണ് എഐ ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോയെ പ്രതിഷ്ഠിച്ചത്. മൈക്കൽ ജോർദാനാണ് രണ്ടാമത്. മെസിക്ക് മൂന്നാം സ്ഥാനമാണ് എഐ നൽകുന്നത്.

‌ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് സ്പാനിഷ് ഭാഷയിൽ 'ഫാസിൽ' (ഈസി) എന്ന് ഒറ്റവാക്കിൽ ക്രിസ്റ്റ്യാനോ മറുപടി നൽകിയത്. പക്ഷേ മറുപടി വൻ ഹിറ്റായി മാറി. ഇൻസ്റ്റ​ഗ്രാം, എക്സ്, ത്രെഡ്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം മറുപടിയുടെ സ്ക്രീൻ ഷോട്ട് അതിവേ​ഗമാണ് പ്രചരിച്ചത്. പോർച്ചു​ഗൽ വെറ്ററൻ നായകന്റെ തനതായ ആത്മവിശ്വാസം തുളുമ്പുന്ന മറുപടിയെ ആരാധകർ വാനോളമാണ് പുകഴ്ത്തുന്നത്. ഈ റാങ്കിങ് ഫുട്ബോൾ ലോകത്ത് പുതിയ ചർച്ചകൾക്കും പിന്നാലെ തിരികൊളുത്തി.

Cristiano Ronaldo
13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

ഐതി​ഹാസിക കരിയർ

41കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ തന്റെ ആറാം ഫിഫ ലോകകപ്പ് കളിച്ചിരുന്നു. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ​ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന അപൂർവ നേട്ടവും അദ്ദേഹം ഇത്തവണ സ്വന്തമാക്കി. ലോകകപ്പിൽ പക്ഷേ പോർച്ചു​ഗലിന്റെ മുന്നേറ്റം പ്രീ ക്വാർട്ടറിൽ സ്പെയിനിനു മുന്നിൽ അവസാനിച്ചതു മാത്രമാണ് താരത്തിനു കടുത്ത നിരാശയായത്.

2025-26 സീസണിലെ സൗ​ദി പ്രോ ലീ​ഗ് കിരീടം അൽ നസറിനു നേടിക്കൊടുത്ത ശേഷമാണ് അദ്ദേഹം ലോകകപ്പ് കളിച്ചത്. ഇം​ഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, സൗദി അറേബ്യ എന്നീ നാല് വ്യത്യസ്ത രാജ്യങ്ങളിൽ ലീ​ഗ് കിരീടം നേടുന്ന താരമെന്ന അപൂർവ നേട്ടവും പോർച്ചു​ഗൽ നായകനു സ്വന്തം.

ക്ലബ്, അന്താരാഷ്ട്ര ഫുട്ബോളുകളിലായി റൊണാൾഡോ ഇതുവരെ 976 ​ഔദ്യോ​ഗിക ​ഗോളുകൾ നേടിയിട്ടുണ്ട്. പുരുഷ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന ​ഗോൾ വേട്ടക്കാരൻ എന്ന തന്റെ റെക്കോർഡ് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. പോർച്ചു​ഗലിനായി 233 മത്സരങ്ങൾ കളിച്ച റൊണാൾഡോ 146 അന്താരാഷ്ട്ര ​ഗോളുകൾ നേടി. 46 അസിസ്റ്റുകളും. 2016ൽ യൂറോ കപ്പ് സമ്മാനിച്ച് ചരിത്രത്തിലാദ്യമായി പോർച്ചു​ഗലിന് ഒരു അന്താരാഷ്ട്ര കിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിൽ നിന്ന താരം 2019ലും 2025ലും യുവേഫ നേഷൻസ് ലീ​ഗ് കിരീട വിജയത്തിലേക്കും രാജ്യത്തെ നയിച്ചു.

Cristiano Ronaldo
രജത് പടിദാര്‍ ക്യാപ്റ്റന്‍; റിങ്കു സിങ് വൈസ് ക്യാപ്റ്റന്‍
Cristiano Ronaldo
സ്വർണത്തിലേക്ക് 'ഇടിച്ച് കസറി' 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!
Summary

Al Nassr captain Cristiano Ronaldo leaves confident response after viral Instagram reel ranks him above Michael Jordan and Lionel Messi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com