Chandranath Rath 
India

പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സൗമ്യമുഖം, വ്യോമസേനയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; ആരാണ് ബംഗാളില്‍ വെടിയേറ്റ് മരിച്ച ചന്ദ്രനാഥ് രഥ്?

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വെടിയേറ്റു മരിച്ച ചന്ദ്രനാഥ് രഥ്, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വെടിയേറ്റു മരിച്ച ചന്ദ്രനാഥ് രഥ്, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ സേവനത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രീയ സഹകാരിയായി മാറിയ അസാധാരണമായ ജീവിതകഥയാണ് 41 വയസുകാരനായ ചന്ദ്രനാഥ് രഥിന്റേത്.

ബംഗാള്‍ രാഷ്ട്രീയത്തില്‍ സുവേന്ദു അധികാരിയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്നത് പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ചാന്ദിപ്പൂര്‍ സ്വദേശിയായ ചന്ദ്രനാഥ് രഥ് ആണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സുവേന്ദ് അധികാരിയുടെ അടുത്ത വൃത്തങ്ങളില്‍ ഒരാളായി വര്‍ഷങ്ങോളം കൂടെ ഉണ്ടായിട്ടും ചന്ദ്രനാഥ് രഥ് പൊതുവേദികളില്‍ നിന്ന് അകന്നുനിന്നു. ചന്ദ്രനാഥ് പാർട്ടിയുടെ സൗമ്യമുഖമായിരുന്നുവെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.

സജീവമായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ്, രഹറ രാമകൃഷ്ണ മിഷനിലെ പഠനത്തിന് ശേഷം രഥ് ഏകദേശം രണ്ട് പതിറ്റാണ്ടോളമാണ് ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചത്. വിദ്യാര്‍ഥിക്കാലത്ത് രാമകൃഷ്ണ മിഷന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം ഒരു കാലത്ത് ആത്മീയ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്നതായി കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വ്യോമസേനയില്‍ നിന്ന് സ്വമേധയാ വിരമിച്ച ശേഷം കുറച്ചുകാലം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്ത അദ്ദേഹം, പിന്നീട് പടിപടിയായി രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നുവരികയായിരുന്നു.

അധികാരിയുടെ കുടുംബത്തെപ്പോലെ രഥിന്റെ കുടുംബവും നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മ ഹസി രഥ്, ടിഎംസി കാലത്ത് പുര്‍ബ മേദിനിപൂരിലെ പ്രാദേശിക പഞ്ചായത്ത് സമിതിയില്‍ പദവി വഹിച്ചിരുന്നു. എന്നാല്‍ 2020-ല്‍ അധികാരിക്കൊപ്പം അവരും ബിജെപിയിലേക്ക് മാറി.

2019-ല്‍ സുവേന്ദു അധികാരി മമത ബാനര്‍ജി സര്‍ക്കാരില്‍ മന്ത്രിയായിരിക്കുമ്പോഴാണ് രഥ് അദ്ദേഹത്തിന്റെ ഔദ്യോഗിക ടീമിന്റെ ഭാഗമായത്. തുടക്കത്തില്‍ അധികാരിയുടെ മന്ത്രി ഓഫിസുമായി ബന്ധപ്പെട്ട ചുമതലകള്‍ കൈകാര്യം ചെയ്ത അദ്ദേഹം, പിന്നീട് അധികാരി ബിജെപിയില്‍ ചേര്‍ന്നപ്പോഴും അതേ റോളില്‍ തുടര്‍ന്നു. അധികാരിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലെ പ്രധാന അണിയറ ശില്പിയായി മാറിയ അദ്ദേഹം, സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു.

ഭവാനിപൂര്‍ പ്രചാരണം ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രാഷ്ട്രീയ പോരാട്ടങ്ങളില്‍ അദ്ദേഹം പ്രധാന ടീമിന്റെ ഭാഗമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരിക്ക് കൂടുതല്‍ വലിയ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ ലഭിക്കുകയാണെങ്കില്‍ രഥിനും പ്രധാന പദവികള്‍ ലഭിക്കുമെന്ന് ബിജെപിക്കുള്ളില്‍ സംസാരമുണ്ടായിരുന്നു.ബൈക്കിലെത്തിയ അക്രമികളാണ് രഥിന്റെ വാഹനം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ത്തത്. അദ്ദേഹത്തിന്റെ കൊലപാതകം ബംഗാളില്‍ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അസ്ഥിരമായ സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

From Air Force Veteran To Suvendu Adhikari's Aide: Who Was Chandranath Rath?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആര്?, ഇന്ന് എംഎല്‍എമാരുടെ മനസറിയും; കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്

ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 24 കോടിയിലധികം; പ്രതി പണം ഉപയോ​ഗിച്ചത് വിദേശത്ത് ഖനികൾ വാങ്ങാൻ

ഒന്നാംക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു, പരിശോധനയില്‍ തെളിഞ്ഞത് പേവിഷബാധ

കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിഫലമായി; പഞ്ചാബിനെ 33 റണ്‍സിന് പരാജയപ്പെടുത്തി ഹൈദരാബാദ്

സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ കയ്യില്‍ എന്തോ കുത്തി, നോക്കിയപ്പോള്‍ മുന്നില്‍ പാമ്പിന്റെ തല; യുവതി ആശുപത്രിയില്‍

SCROLL FOR NEXT