വന്ദേ മാതരം : ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ലോക്ഭവന്‍; ചീഫ് സെക്രട്ടറിയുടെ കത്തില്‍ സര്‍ക്കാര്‍ വെട്ടില്‍

വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും, വ്യവസായ മന്ത്രിയും പ്രതികരിച്ചിരുന്നു
Governor Rajendra Arlekar, Chief Minister V D Satheesan
​ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചതെന്നു പറഞ്ഞായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രതിരോധിച്ചിരുന്നത്.

Governor Rajendra Arlekar, Chief Minister V D Satheesan
അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍

എന്നാല്‍ ലോക്ഭവന്റെ വിശദീകരണം വന്നതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്.

സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി ഓ​ഗസ്റ്റ് നാലാം തീയതിയാണ് സർക്കാർ ​സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസം കഴിഞ്ഞാണ് സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്. വിവാദ സർക്കുലർ ചൂണ്ടിക്കാട്ടി, സർക്കാർ ബിജെപിക്ക് പൂർണമായും കീഴ്പ്പെട്ടതായി സിപിഎം ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

Governor Rajendra Arlekar, Chief Minister V D Satheesan
സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി
Governor Rajendra Arlekar, Chief Minister V D Satheesan
'വന്ദേമാതരം മുഴുവന്‍ പാടണം': യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍
Governor Rajendra Arlekar, Chief Minister V D Satheesan
'അപകടസാധ്യതാ മുന്നറിയിപ്പുകള്‍ വിഷയമല്ല, ഭൂവിനിയോഗവും നിര്‍മ്മാണവുമാണ് പ്രധാനം'
Summary

'Vande Mataram': Lok Bhavan states no directive was issued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com