വികാസ് കുമാര്‍ 
India

ഒറ്റ രാത്രികൊണ്ട് കോടീശ്വരന്‍, പ്ലംബറുടെ അക്കൗണ്ടില്‍ എത്തിയത് 294 കോടി! അന്വേഷണം തുടങ്ങി പൊലീസ്

പണം എവിടെനിന്ന് വന്നെന്ന് യാതൊരു അറിവുമില്ലെന്നും അത് ഉപയോഗിക്കാന്‍ ശ്രമിച്ചില്ലെന്നും വികാസ് കുമാര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

പട്‌ന: ഡിജിറ്റല്‍ തട്ടിപ്പുകളിലൂടെ ലക്ഷങ്ങള്‍ നഷ്ടമാകുന്ന നിരവധി വാര്‍ത്തകളാണ് ഒരോ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍, ഇതിനു വിപരീതമായി ഒറ്റ രാത്രിയില്‍ കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയ സംഭവമാണ് കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്ന് പുറംലോകമറിഞ്ഞത്. ഗയ സ്വദേശിയായ പ്ലംബര്‍ വികാസ് കുമാറാണ് അപ്രതീക്ഷിതമായി ശതകോടീശ്വരനായത്. ബാങ്ക് അക്കൗണ്ടില്‍ വെറും 113 രൂപ മാത്രമുണ്ടായിരുന്ന യുവാവിന്റെ അക്കൗണ്ടില്‍ ഒറ്റ രാത്രികൊണ്ട് 294 കോടി രൂപയാണ് ക്രെഡിറ്റായത്.

ബോധ്ഗയ ബ്ലോക്കിലെ മസ്ത്പുര ഗ്രാമത്തിലുള്ള വികാസ് കുമാറാണ് കേന്ദ്രകഥാപാത്രം. വ്യാഴാഴ്ച രാവിലെ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ എത്തിയതായി അദ്ദേഹം കണ്ടെത്തിയത്. സംഭവം എന്താണെന്നറിയാതെ പകച്ച വികാസ് ആദ്യം പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വിവരം അറിയിച്ചു. പിന്നാലെ പൊലീസിനെ സമീപിക്കുകയും ചെയ്തു. ഏതായാലും സംഗതി അല്‍പം ഗൗരവമുള്ള വിഷയമാണെന്ന് പൊലീസ് വ്യക്തമാക്കി. ബാങ്ക് രേഖകള്‍, സെര്‍വര്‍ ലോഗുകള്‍, ട്രാന്‍സാക്ഷന്‍ ഐഡികള്‍, അക്കൗണ്ടുകള്‍ എന്നിവയെല്ലാം പരിശോധിച്ചുവരികയാണെന്ന് എസ്എച്ച്ഒ മനോജ് കുമാര്‍ സിങ് അറിയിച്ചു.

പണം എവിടെനിന്ന് വന്നെന്ന് യാതൊരു അറിവുമില്ലെന്നും അത് ഉപയോഗിക്കാന്‍ ശ്രമിച്ചില്ലെന്നും വികാസ് കുമാര്‍ പറഞ്ഞു. 'ഞാനൊരു പ്ലംബറാണ്. ഇത്ര വലിയ തുക ഒരു കാരണവശാലും എന്റെ അക്കൗണ്ടില്‍ വരേണ്ടതില്ല. അത് എവിടെനിന്ന് വന്നെന്ന് അറിയില്ല. പണിക്കൂലിയായി ഒരാള്‍ 1300 രൂപ അയച്ചിരുന്നു. അത് പിന്‍വലിച്ച ശേഷം 113 രൂപയായിരുന്നു ബാലന്‍സ്. നാലാം തീയതി രാവിലെ അക്കൗണ്ട് ബാലന്‍സ് പെട്ടെന്ന് 94 കോടി രൂപയായി. വൈകിട്ടോടെ അത് 294 കോടിയായി ഉയര്‍ന്നു. അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന അക്കൗണ്ടാണിത്' -വികാസ് കുമാര്‍ പറഞ്ഞു.

തുക അക്കൗണ്ടിലെത്തിയത് ബാങ്കിന്റെ സാങ്കേതിക പിഴവുമൂലമാണോ, അതോ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമാണോ എന്നതാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതുവരെ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. ഡിജിറ്റല്‍ ബാങ്കിങ് തട്ടിപ്പുകള്‍ വ്യാപകമായിരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരമൊരു സംഭവം ആശങ്കയ്ക്കും കൗതുകത്തിനും ഇടയാക്കിയിട്ടുണ്ട്. പണത്തിന്റെ ഉറവിടം, അക്കൗണ്ടിലെത്തിയ രീതി, പിന്നില്‍ തട്ടിപ്പ് ശൃംഖലകളുണ്ടോ എന്നിവ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.

From Rs 113 to Rs 294 crore: Bihar plumber stunned by mystery credit; cops probe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിജിത് ദീപ്‌കെ ഡല്‍ഹിയില്‍, സമാധാനം പാലിക്കാന്‍ ആഹ്വാനം; സിജെപി പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി

'പരപുരുഷന് ചുംബന ഇമോജി അയക്കുന്നതിനിടെ പിടിക്കപ്പെട്ടോ?' വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

'കല്യാണം എനിക്ക് സെറ്റല്ല, പാട്ണർ വേണം; പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും'

സ്‌റ്റേഡിയം ജീവനക്കാര്‍ സമരത്തിന്; ലോകകപ്പിന് മുന്നേ അമേരിക്കയ്ക്കു തലവേദന

എസ്‌ഐപി നിര്‍ത്തുന്നവരുടെ എണ്ണം കൂടുന്നു; പരിഭ്രാന്തി വേണ്ട!, ഈ അഞ്ചുകാര്യങ്ങള്‍ ഓര്‍ക്കുക...

SCROLL FOR NEXT