കോവിഡ് പരിശോധന/ഫയല്‍ ചിത്രം 
India

കോവിഡ് മുക്തരായവരില്‍ മ്യൂക്കര്‍മൈക്കോസിസ് ഫംഗസ് ബാധ; രാജ്യത്ത് പത്തോളം മരണം

മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധയാണ് കോവിഡ് മുക്തരിൽ കണ്ടുവരുന്നത്. പ്രതിരോധശേഷിയിലെ കുറവാണ് ഇതിന് കാരണം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: കോവിഡ് മുക്തരിൽ ഫംഗസ് ബാധ ആശങ്ക സൃഷ്ടിക്കുന്നു. മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധയാണ് കോവിഡ് മുക്തരിൽ കണ്ടുവരുന്നത്. പ്രതിരോധശേഷിയിലെ കുറവാണ് ഇതിന് കാരണം. 

ഇത്തരം ഫം​ഗസ് ബാധയെ തുടർന്ന് പത്തോളം പേ‍ർ മരിച്ചതായാണ് കണക്ക്. അഹമ്മദാബാദിൽ 44 പേർക്കും, ഡൽഹിയിൽ 13 പേർക്കും ഫംഗസ് ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചവരും ഏറെയാണ്.

കോവിഡ് മുക്തി നേടിയ ആളിന്റെ താടിയെല്ലിനു ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സ തേടിയവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ തുടങ്ങിയവർ ഫംഗസ് പിടിപെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽപെടുന്നു എന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. 

മസ്തിഷ്കം, തലയോട്ടിക്കുള്ളിലെ അറകൾ, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കർമൈക്കോസിസ് പ്രധാനമായി ബാധിക്കുക. ഏത് അവയവത്തെയാണോ ബാധിച്ചത് എന്നത്  അനുസരിച്ച് രോഗലക്ഷണങ്ങളും മാറും. മുഖത്തെ ഒരുഭാഗത്തു തടിച്ചു നീരുവരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ്'; ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു: ഭാഗ്യലക്ഷ്മി

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ