ജി പരമേശ്വര 
India

ഡികെയ്ക്ക് ഒരു ഉപമുഖ്യമന്ത്രി മാത്രം; ജി പരമേശ്വരയെ നിശ്ചയിച്ച് ഹൈക്കമാന്‍ഡ്; റിപ്പോര്‍ട്ട്

നേരത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബംഗളൂരു: കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മന്ത്രിസഭയില്‍ എത്ര ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുന്‍ കെപിസിസി അധ്യക്ഷനും പ്രമുഖ ദലിത് നേതാവുമായ ജി പരമേശ്വരയെ ഏക ഉപമുഖ്യമന്ത്രിയായി നിയമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ, പുതിയ മന്ത്രിസഭയിലേക്കുള്ള മന്ത്രിമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമായി പുരോഗമിക്കുകയാണ്. കുറഞ്ഞത് 12 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം. മന്ത്രിമാരുടെ പേരുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വമായിരിക്കും അന്തിമ അംഗീകാരം നല്‍കുക. പുതിയ സംസ്ഥാന മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു.

തന്റെ രാഷ്ട്രീയ യാത്രയില്‍ ഗാന്ധി കുടുംബം നല്‍കിയ അവസരങ്ങള്‍ക്ക് ശിവകുമാര്‍ നന്ദി അറിയിക്കുകയും തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 'ഗാന്ധി കുടുംബം എന്റെ രാഷ്ട്രീയ യാത്രയില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്, അത് കേവലം നേതൃത്വത്തിലൂടെ മാത്രമല്ല, എന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ കൂടിയാണ്,' ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

'എനിക്ക് എന്നില്‍ വിശ്വാസം വരുന്നതിന് മുമ്പ്, ഒരു യുവ പ്രവര്‍ത്തകനില്‍ കഴിവ് കണ്ടെത്തിയ രാജീവ് ഗാന്ധിയെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് വലിയ സ്വപ്നങ്ങള്‍ കാണാനും പൊതുസേവനത്തിനായി എന്നെത്തന്നെ സമര്‍പ്പിക്കാനുമുള്ള ആത്മവിശ്വാസം എനിക്ക് നല്‍കിയത്, മറ്റുള്ളവരിലെ സാധ്യതകള്‍ തിരിച്ചറിയുകയും അവരുടെ സ്വന്തം പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് ഉയരാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും മികച്ച നേതാക്കള്‍. രാജീവ് ഗാന്ധി എനിക്ക് വേണ്ടി ചെയ്തത് അതുതന്നെയാണ്.' ശിവകുമാര്‍ പറഞ്ഞു.

G Parameshwara, Influential Dalit Leader, To Be DK Shivakumar's Deputy: Sources

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

National Film Awards 2026 : മികച്ച നടന്‍ - മമ്മൂട്ടി

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി; വൈദ്യുതി വാങ്ങാന്‍ KSEBക്ക് അനുമതി, ആശുപത്രിയില്‍ കൊടി കെട്ടി ഭക്ഷണവിതരണം വേണ്ട; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മഴയെ തുടർന്ന് ബോട്ടിങ് സമ്മതിച്ചില്ല; ആനച്ചാലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ വാക്കേറ്റം, കൈയാങ്കളി (വിഡിയോ)

"മഞ്ഞുമ്മൽ ബോയ്സി'ന് കിട്ടണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ദേശീയ അവാർഡ് ലെവലിലേക്ക് വരാത്തതിൽ സങ്കടമുണ്ട്'

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം