ന്യൂഡല്‍ഹി: ടെക്‌നിക്കല്‍ പോസ്റ്റ് - ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഗേറ്റ് 2025 ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 1,2,15,16 തീയതികളിലായി 30 വിഷയങ്ങളിലാണ് പരീക്ഷ. ഐഐടി റൂര്‍ക്കി നടത്തുന്ന പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത മോഡിലാണ്.
രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് രണ്ടര മുതല്‍ അഞ്ചര വരെയുമായി രണ്ടു സെഷനായാണ് പരീക്ഷ. പരീക്ഷാതീയതി അനുസരിച്ച് സമയക്രമത്തില്‍ മാറ്റം ഉണ്ടാവും. ചില ദിവസങ്ങളില്‍ രാവിലെ മാത്രമാണ് പരീക്ഷ. മറ്റു ചില ദിവസങ്ങളില്‍ ഉച്ചയ്ക്കും.
30 വിഷയങ്ങളിലേക്ക് നടക്കുന്ന പരീക്ഷയില്‍ രണ്ടെണ്ണം വരെ തെരഞെടുത്ത് പരീക്ഷ എഴുതാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. മള്‍ട്ടിപ്പിള്‍ ചോയ്‌സ്, മള്‍ട്ടിപ്പിള്‍ സെലക്ട് എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണ് പരീക്ഷ. ഇത്തവണത്തെ പരീക്ഷയിലുള്ള വലിയ മാറ്റം രണ്ടു വിഷയങ്ങള്‍ കൂടി ഗേറ്റില്‍ ഉള്‍പ്പെടുത്തി എന്നതാണ്.
Geomatics Engineering , and Naval Architecture and Marine Engineering എന്നി രണ്ട് വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് പരീക്ഷകളുടെ എണ്ണം 30 ആയത്. യോഗ്യതാമാനദണ്ഡത്തിലും ഇളവ് നല്‍കി. എന്‍ജിനീയറിങ് പഠനത്തിന്റെ മൂന്നാം വര്‍ഷം തന്നെ പരീക്ഷ എഴുതാം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നേരത്തെ ഇത് നാലാം വര്‍ഷം മാത്രമേ പരീക്ഷ എഴുതാന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ ക്രമീകരണം വിദ്യാര്‍ഥികള്‍ക്ക് അവരുടെ തയ്യാറെടുപ്പ് അളക്കുന്നതിനും മികച്ച ഫലങ്ങള്‍ നേടുന്നതിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും അവസരം നല്‍കുന്നു. https://gate2025.iitr.ac.in/ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates