റാഞ്ചി: ഝാര്‍ഖണ്ഡില്‍ പൊട്ട് തൊട്ട് സ്‌കൂളില്‍ എത്തിയതിന് അധ്യാപകന്‍ മര്‍ദിച്ചതിലുള്ള മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്തു.സംഭവത്തില്‍ ദേശീയ ബാലവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.
ധന്‍ബാദിലാണ് സംഭവം. ദേശീയ ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോയാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബാലവകാശ കമ്മീഷന്റെ അന്വേഷണ സംഘം ധന്‍ബാദിലേക്കു തിരിച്ചതായും അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോ ട്വീറ്റ് ചെയ്തു.
ധന്‍ബാദിലെ തെതുല്‍മാരിയില്‍ തിങ്കളാഴ്ചയാണ് സംഭവം. സ്‌കുള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും പ്രതിഷേധം നടത്തിയിരുന്നു.
'ഇത് ഗൗരവകരമായ സംഭവമാണ്. സിബിഎസ്ഇ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്‌കൂളാണിത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇരയായ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു.'- ധന്‍ബാദ് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഉത്തം മുഖര്‍ജി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates