പാമ്പിന് അരികിൽ നിൽക്കുന്ന കുട്ടിയുടെ ദൃശ്യം 
India

കൊത്താനാഞ്ഞ് മൂർഖൻ; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വൈറൽ വീഡിയോ 

പാമ്പിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാ​ഗം ആളുകളും

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പാമ്പിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാ​ഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാൽ പറയുകയും വേണ്ട!. 
ഇപ്പോൾ കർണാടകയിൽ നിന്ന് പുറത്ത് വരുന്ന വീഡിയോയാണ് കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മൂർഖന്റെ കടിയേൽക്കാതെ തലനാരിഴക്ക് കുട്ടി രക്ഷപെടുന്ന വീഡ‍ിയോയാണ് പുറത്ത് വന്നിട്ടുള്ളത്. 

ബെൽഗാം താലൂക്കിലെ ഹൽഗയിലാണ് സംഭവം. ഹൽഗയിലെ സുഹാസ് സായിബന്നവാറിൻറെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. 
വീടിൻറെ ഉമ്മറത്ത് പാമ്പ് കിടക്കുന്നത് കാണാതെ വാതിലിന് അരികിലേക്ക് പെൺകുട്ടി വരുന്നതാണ് വീഡിയോയുടെ തുടക്കം. 

കുട്ടി വാതിലിൻറെ സമീപത്ത് നിൽക്കുമ്പോൾ പാമ്പ് കൊത്താനായി എത്തുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് പാമ്പിനെ കണ്ട് കുട്ടി പേടിച്ച് മാറിയത് കാരണമാണ് രക്ഷപ്പെട്ടത്. തുടർന്ന് പാമ്പ് ഇഴഞ്ഞുനീങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍