വീഡിയോ ദൃശ്യം 
India

ടീഷർട്ടിന്റെ വിലയെ ചൊല്ലി തർക്കം; മെട്രോയിൽ കൂട്ടുകാരനെ പൊതിരെ തല്ലി പെൺകുട്ടി, വിഡിയോ വൈറൽ 

സാറയിൽ നിന്ന് 1000 രൂപയ്ക്ക് ഒരു ടീ ഷർട്ട് വാങ്ങി എന്ന് പെൺകുട്ടി പറഞ്ഞപ്പോൾ അതിനെ ആൺകുട്ടി കളിയാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സുഹൃത്തുക്കളായ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുണ്ടായ അടിയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോയിൽ ആൺകുട്ടിയെ പെൺകുട്ടി നിർത്താതെ അടിക്കുന്നത് കാണാം. ടീഷർട്ടിന്റെ വിലയെക്കുറിച്ചുള്ള തർക്കമാണ് ട്രെയിനിൽ വച്ച് നാട്ടുകാർ നോക്കിനിൽക്കെ ഇരുവരും തല്ലി തീർത്തത്. 

ഞാൻ അമ്മയോട് പറയുമെന്നും നിന്നെപ്പോലെ ഒരു ചെറുക്കനെ ആർക്കും കിട്ടരുതെന്നുമെല്ലാം പെൺകുട്ടി പറയുന്നത് കേൾക്കാം. താൻ സാറയിൽ നിന്ന് 1000 രൂപയ്ക്ക് ഒരു ടീ ഷർട്ട് വാങ്ങി എന്ന് പെൺകുട്ടി പറഞ്ഞപ്പോൾ അതിനെ ആൺകുട്ടി കളിയാക്കിയതാണ് വഴക്കിന്റെ തുടക്കം. 150 രൂപയിൽ കൂടുതൽ എന്തായാലും ഈ ടീ ഷർട്ടിന് വില വരില്ല എന്നായിരുന്നു ആൺകുട്ടിയുടെ വാദം. ഇത് പെൺകുട്ടിയെ ചൊടിപ്പിച്ചു. 

ഇതൊരു പൊതു സ്ഥലമാണെന്ന് ആൺകുട്ടി ഇടയ്ക്ക് ഓർമ്മിപ്പിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ അവൾ അതൊന്നും കാര്യമാക്കുന്നില്ല. അവസാനം ആൺകുട്ടി അവളെ തിരിച്ചു തല്ലുന്നതും വിഡിയോയിലുണ്ട്. നരവധിപ്പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. പൊതുസ്ഥലത്തെ ഇത്തരം പെരുമാറ്റം തെറ്റാണെന്ന് ചിലർ പ്രതികരിച്ചപ്പോൾ മറ്റുചിലർ സം​ഗതി മുൻകൂട്ടി പദ്ധയിട്ടൊരുക്കിയ വിഡിയോ ആണെന്നാണ് അഭിപ്രായപ്പെടുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

SCROLL FOR NEXT