Girlfriend leaves 3,400 kiss marks on car source: x
India

കാറില്‍ കാമുകിയുടെ 3400 ചുംബനം, റോഡില്‍ പുലിവാല് പിടിച്ച് യുവാവ്; വിഡിയോ വൈറല്‍

കാമുകി ലിപ്സ്റ്റിക് തേച്ച് കാര്‍ ഒന്നാകെ 3400 ചുംബനങ്ങള്‍ പതിപ്പിച്ചപ്പോള്‍ ഇത്രയും വലിയ തലവേദനയാകുമെന്ന് യുവാവ് കരുതിയില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഭോപ്പാല്‍: സ്‌നേഹത്തെ വര്‍ണിച്ച് കൊണ്ടുള്ള പാട്ടുകളും കവിതകളും കേള്‍ക്കാത്തവര്‍ ആരുമില്ല. എന്നാല്‍ സ്‌നേഹം അമിതമായി പ്രകടിപ്പിച്ചത് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു സോഷ്യല്‍മീഡിയ സ്റ്റണ്ട് ആണ് യുവാവിന് കുരുക്കായത്.

കാമുകി ലിപ്സ്റ്റിക് തേച്ച് കാര്‍ ഒന്നാകെ 3400 ചുംബനങ്ങള്‍ പതിപ്പിച്ചപ്പോള്‍ ഇത്രയും വലിയ തലവേദനയാകുമെന്ന് യുവാവ് കരുതിയില്ല. സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ കാറുമായി യുവാവ് റോഡില്‍ ഇറങ്ങിയതോടെ പൊലീസ് കൈയോടെ പൊക്കുകയായിരുന്നു. നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചു യുവാവിനോട് 5500 രൂപ പിഴയൊടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പൊലീസ്. കൂടാതെ ഉടന്‍ തന്നെ കാറില്‍ നിന്ന് ചുംബന അടയാളങ്ങള്‍ മാറ്റാനും നിര്‍ദേശിച്ചു.

രണ്ടുദിവസമായി നഗരവീഥികളിലൂടെ ഓടിയ ഈ കാറിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് നടപടി വന്നത്. വാഹനം രൂപമാറ്റം വരുത്തിയതിനാണ് മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ യുവാവിന് പൊലീസ് പിഴ ചുമത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് നടപടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഒരു വിദേശ ട്രെന്‍ഡ് പിന്തുടര്‍ന്നാണ് കാമുകി ഈ രീതിയില്‍ കാര്‍ അലങ്കരിച്ചതെന്ന് കാര്‍ ഉടമ ആദിത്യ മാധ്യമങ്ങളോട് പറഞ്ഞു. കാറിലുടനീളം 3400 ചുംബന അടയാളങ്ങള്‍ പതിക്കാന്‍ കാമുകി ഏകദേശം മൂന്നര മണിക്കൂറോളം സമയമെടുത്തു. തുടര്‍ന്ന് ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും ആദിത്യ വ്യക്തമാക്കി.

Girlfriend leaves 3,400 kiss marks on car; cops fine man Rs 5,500, order removal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല'; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു; നാട്ടുകാര്‍ ആശങ്കയില്‍

'യശസ്വി... നിന്റെ പോക്ക് നാശത്തിലേക്ക്'! ഇന്ത്യൻ ഓപ്പണറോട് മുൻ താരങ്ങൾ

ഉമ്മത്തിന്റെ കായും പൂവും വില്‍പനയ്ക്ക്; സ്വിഗ്ഗിയുടെയും ആമസോണിന്റെയും ബിഗ് ബാസ്‌കറ്റിന്റെയും ഫുഡ് ലൈസന്‍സ് റദ്ദാക്കി

32-ാം വയസില്‍ 1.05 കോടിയുടെ സമ്പാദ്യം, പത്തു വര്‍ഷത്തിനകം വിരമിക്കും, യുവതിയുടെ പോസ്റ്റില്‍ സോഷ്യൽ മീഡിയ ചർച്ച