പ്രതീകാത്മക ചിത്രം 
India

ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ച് പൊലീസുകാര്‍; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ 

ഹോസ്റ്റലില്‍ പൊലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തിന് രൂപം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹോസ്റ്റലില്‍ പൊലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തിന് രൂപം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് വിഷയം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല സമിതി സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് സഭയെ അറിയിച്ചത്.

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പൊലീസുകാരും പുറത്തുനിന്നുള്ള ഏതാനും ചിലരും ചേര്‍ന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന്റെ ഭാഗമായി എന്ന വ്യാജേനയാണ് ഇവര്‍ ഹോസ്റ്റലില്‍ കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല