പ്രതീകാത്മക ചിത്രം 
India

മകള്‍ക്കൊപ്പം മുറിയില്‍ കാമുകന്‍; അച്ഛനും മകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

കേസുമായി ബന്ധപ്പെട്ട് 24കാരനായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുറിയില്‍ മകള്‍ക്കൊപ്പം കാമുകനെ കണ്ടതിന് പിന്നാലെ, അച്ഛനും സഹോദരനും ചേര്‍ന്ന് പതിനെട്ടുകാരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 24കാരനായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. .

ഞായാറാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും സഹോദരി വാതില്‍ തുറന്നില്ല. തള്ളി തുറന്നപ്പോള്‍ സഹോദരിക്കൊപ്പം കാമുകനെയും കാണുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പിതാവിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് പാര കൊണ്ട് മര്‍ദിച്ച ശേഷം അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഹോദരനെ കസ്റ്റഡിയിലെടുത്തതായും ഒളിവില്‍ പോയ പിതാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കൊലപാതകം തുടങ്ങി, വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

'ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി'; വിട്ടുവീഴ്ചകള്‍ക്ക് പരിധിയുണ്ടെന്ന് നിര്‍മല സീതാരാമന്‍

തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്