പ്രതീകാത്മക ചിത്രം 
India

മുടി ജയന്റ് വീലില്‍ കുരുങ്ങി, തലയോട് പിളര്‍ന്നു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ 

കര്‍ണാടകയില്‍ ജയന്റ് വീലില്‍ മുടി കുരുങ്ങി 16കാരിക്ക് ഗുരുതരമായി പരിക്കേറ്റു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ജയന്റ് വീലില്‍ മുടി കുരുങ്ങി 16കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയുടെ തലയോടിന്റെ ഒരു ഭാഗം വിട്ടുവന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ജയന്റ് വീല്‍ ഉടമയെ അറസ്റ്റ് ചെയ്തു. 

മാണ്ഡ്യ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ജയന്റ് വീലില്‍ കയറിയപ്പോഴാണ് 16കാരിയായ ശ്രീവിദ്യയ്ക്ക് അപകടം സംഭവിച്ചത്. ജയന്റ് വീല്‍ റൈഡിനിടെ, കുട്ടിയുടെ മുടി അബദ്ധത്തില്‍ ജയന്റ് വീലില്‍ കുരുങ്ങുകയായിരുന്നു. 

നിമിഷങ്ങള്‍ക്കം തലയുടെ ഒരു ഭാഗത്തിന്റെ പുറംതൊലി വിട്ടുവന്നു. കണ്ടുനിന്ന മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മൈസൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വിഗ്ഗ് ഊരിവരുന്നത് പോലെയാണ് പുറംതൊലി വിട്ടുവന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ജയന്റ് വീല്‍ ഉടമ രമേശിനെ അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT