പ്രതീകാത്മക ചിത്രം 
India

'ചായ കുടിച്ചപ്പോൾ ​ഗ്ലാസ് വിഴുങ്ങിപ്പോയി'! 55കാരന്റെ വന്‍കുടൽ തുറന്ന് ശസ്ത്രക്രിയ 

ഗ്ലാസ് എങ്ങനെ വന്‍കുടലില്‍ എത്തി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല

സമകാലിക മലയാളം ഡെസ്ക്

മുസാഫർപൂർ: കഠിനമായ വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 55കാരന്റെ വന്‍കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് നീക്കം ചെയ്തു. മുസാഫർപൂരിലെ മധിപ്പൂരുള്ള ആശുപത്രിയിലാണ് സംഭവം. ഗ്ലാസ് എങ്ങനെ വന്‍കുടലില്‍ എത്തി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ എക്‌സറേ പരിശോധിച്ചപ്പോഴാണ് ആമാശയത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മഹമദ്ദുള്‍ ഹസന്‍ പറഞ്ഞു. പക്ഷെ എങ്ങനെയാണ് ഗ്ലാസ് അവിടെ എത്തിയതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു. ചായ കുടിക്കുന്നതിനിടയില്‍ ഗ്ലാസ് വിഴുങ്ങിപ്പോയെന്നാണ് രോഗി പറഞ്ഞത്. എന്നാല്‍ ഇത് അപ്രായോഗികമാണ്. മനുഷ്യന്റെ അന്നനാളിക്ക് ഇത്ര വലിയ വസ്തു കടന്നുപോകാനുള്ള വലിപ്പം ഇല്ല, ഡോക്ടര്‍മാര്‍ പറഞ്ഞു. 

എന്‍ഡോസ്‌കോപിയിലൂടെ ഗ്ലാസ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചതെന്നും ഇത് വിജയകരമായി പൂര്‍ത്തീകരിച്ചെന്നും ഡോ ഹസന്‍ പറഞ്ഞു. മനുഷ്യ ശരീരഘടന അനുസരിച്ച് ഗ്ലാസ് വന്‍കുടലില്‍ കുടുങ്ങാനുള്ള ഏക സാധ്യത മലദ്വാരത്തിലൂടെ മാത്രമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നത് രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്കയ്ക്കും ഇസ്രയേലിനും 'സര്‍പ്രൈസ്' കാത്തിരിക്കുന്നു'; പ്രഖ്യാപനത്തിനു പിന്നാലെ ഇറാന്‍ സൈനിക വക്താവിനെ വധിച്ചു

കേരളം ചുട്ടുപൊള്ളുന്നു; അടുത്ത മൂന്ന് ദിവസം 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

'ബസൂക്ക വലിയ നഷ്ടമുണ്ടാക്കി, കളങ്കാവൽ റൈറ്റ്സ് എന്ന വാ​ഗ്ദാനവും പാലിച്ചില്ല'; ട്രൂത്ത് ​ഗ്ലോബൽ ഫിലിംസിനെതിരെ നിയമനടപടിക്കൊരുങ്ങി വിതരണക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 45 lottery result

'ചാടിക്കളിക്കടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ചാടിക്കളിക്കുന്നു'; ജി സുധാകരനെ കുരങ്ങനെന്ന് വിളിച്ച് എസ്എഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി

SCROLL FOR NEXT