വന്ദേഭാരത് ട്രെയിൻ file
India

ഗോവ-മം​ഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെം​ഗളൂരുവിലേക്ക് നീട്ടി; സർവീസ് നവംബർ 13 മുതൽ

ഇരു ദിശകളിലേക്കും ആഴ്ചയിൽ ആറുദിവസം ട്രെയിൻ സർവീസ് നടത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡൽഹി: ​ഗോവ-മം​ഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെം​ഗളൂരുവിലേക്ക് നീട്ടി. പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് ഫ്ലാ​ഗ് ഓഫ് വെള്ളിയാഴ്ച നടക്കും. നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗോവ-ബെം​ഗളൂരൂ വന്ദേഭാരത് രാജ്യത്തിന് സമർപ്പിക്കും.

12 സ്റ്റോപ്പുകളാണ് ട്രെയിന് ഉണ്ടാകുക. 13 മണിക്കൂർ 20 മിനിറ്റ് കൊണ്ടാകും സർവീസ് പൂർത്തിയാക്കുക. ഇരു ദിശകളിലേക്കും ആഴ്ചയിൽ ആറുദിവസം ട്രെയിൻ സർവീസ് നടത്തും. ബെം​ഗളൂരുവിൽനിന്ന് ബുധനാഴ്ചയും ​ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടായിരിക്കുന്നതല്ല.

മണിക്കൂറിൽ 54 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. രാജ്യത്തെ വേ​ഗം കുറഞ്ഞ വന്ദേഭാരത് സർവീസാകും ഇത്. ​ഗോവ-മം​ഗളൂരൂ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇത് റെയിൽവേ പരി​ഗണിച്ചില്ല.

ട്രെയിനിന്റെ സ്റ്റോപ്പുകൾ അറിയാം

രാവിലെ 7.35-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55-ന് ​ഗോവയിലെത്തും. ​ഗോവയിൽനിന്ന് രാവിലെ 8.20ന് പുറപ്പെട്ട് രാത്രി 9.15ന് യശ്വന്ത്പൂരിൽ തിരിച്ചെത്തും.

ശ്രാവണബെലഗോള, ഹാസൻ സക്ലേഷ് പുര, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജംഗ്ഷൻ, തൊക്കൂർ, ഉഡുപ്പി കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.

Goa–Mangaluru Vande Bharat Express extended to Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

മ്യൂസിക് സ്പീക്കറില്‍ കഞ്ചാവ് കടത്ത്; ബംഗാള്‍ സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍

അസമില്‍ ട്രെയിന്‍ അപകടം; കൊല്‍ക്കത്ത-സായിരംഗ് എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റി

'അണ്ണാ ഹസാരെയുടെ സമരത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസും; വെളിപ്പെടുത്തലുമായി സോണിയ ഗാന്ധി

കൊട്ടാരക്കരയില്‍ 30 ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി; അസം സ്വദേശി അറസ്റ്റില്‍