മ്യൂസിക് സ്പീക്കറില്‍ കഞ്ചാവ് കടത്ത്; ബംഗാള്‍ സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍

ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ആലുവയില്‍ ഇറങ്ങിയ ബംഗാള്‍ സ്വദേശിയാണ് പിടിയിലായത്
Cannabis
മ്യൂസിക് സ്പീക്കറിലെ കഞ്ചാവ് കടത്ത് പിടികൂടി
Edited By:
Updated on: 
1 min read

കൊച്ചി: മ്യൂസിക് സ്പീക്കറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം പൊലീസ് തകര്‍ത്തു. ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ആലുവയില്‍ ഇറങ്ങിയ ബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. ഒന്നര കിലോ ഉണങ്ങിയ കഞ്ചാവാണ് പിടിച്ചെടുത്തത്.

Cannabis
കൊട്ടാരക്കരയില്‍ 30 ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി; അസം സ്വദേശി അറസ്റ്റില്‍

ബംഗാള്‍ സ്വദേശി റഘുബ് ഗാസിയാണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന കറുത്ത ബാഗില്‍ ഉണ്ടായിരുന്ന രണ്ട് മ്യൂസിക് സ്പീക്കറുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇയാള്‍ എവിടെ നിന്നാണ് കഞ്ചാവ് വാങ്ങിയത്, ആര്‍ക്ക് കൈമാറാനാണ് കൊണ്ടു വന്നത്, ഇയാളുടെ ഇടപാടുകാര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. മേഖലയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Cannabis
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി
Cannabis
'അണ്ണാ ഹസാരെയുടെ സമരത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസും; വെളിപ്പെടുത്തലുമായി സോണിയ ഗാന്ധി
Summary

Cannabis smuggled inside a music speaker; man from Bengal arrested at Aluva railway station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER