മദ്രാസ് ഹൈക്കോടതി ഫയല്‍
India

'ദൈവം നമ്മളോട് ക്ഷമിക്കും'; മെട്രോ സ്‌റ്റേഷനായി ക്ഷേത്ര ഭൂമി വിട്ടുകൊടുക്കാം: മദ്രാസ് ഹൈക്കോടതി

മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി പൊതുപദ്ധതികള്‍ക്കായി വിട്ടു കൊടുക്കാതിരിക്കാന്‍ കഴിയില്ല. അത്തരം കാര്യങ്ങളില്‍ പ്രത്യേക പരിഗണനയില്ലെന്നും കോടതി ആവര്‍ത്തിച്ചു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മെട്രോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി രണ്ട് ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി മുന്നോട്ടു പോകാന്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ലക്ഷണക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന അത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് പറഞ്ഞു. മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി പൊതുപദ്ധതികള്‍ക്കായി വിട്ടു കൊടുക്കാതിരിക്കാന്‍ കഴിയില്ല. അത്തരം കാര്യങ്ങളില്‍ പ്രത്യേക പരിഗണനയില്ലെന്നും കോടതി ആവര്‍ത്തിച്ചു.

സംസ്ഥാനത്തിന്റെ ഉന്നത അധികാരം വിനിയോഗിച്ച് മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നത് അനുവദനീയമാണെന്നും ആര്‍ട്ടിക്കിള്‍ 25,26 പ്രകാരം ഒരാളുടെ മൗലികാവകാശങ്ങള്‍ ഇതുപ്രകാരം ലംഘിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ബാലകൃഷ്ണപിള്ള വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ കേരള ഹൈക്കോടതി പ്രസ്താവിച്ച വിധി എടുത്തു പറഞ്ഞുകൊണ്ടായിരുന്നു കോടതി നിരീക്ഷണം. ദേശീയ പാതാവികസനം മതസ്ഥാപനങ്ങളെ ബാധിച്ചാല്‍ ദൈവം നമ്മോട് ക്ഷമിക്കുമെന്ന് അന്നത്തെ വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ ഈ കേസിലും ഭക്തര്‍ക്ക് പ്രയോജനകരമായ ഒരു മെട്രോ സ്‌റ്റേഷന്‍ വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. മെട്രോ സ്‌റ്റേഷന്റെ വികസനത്തിനായി സര്‍വശക്തന്‍ നിസംശയമായും ദയയും ഔദാര്യവും ചൊരിയുമെന്നും ഈ കോടതിയും ആത്മാര്‍ഥമായി വിശ്വസിക്കുന്നു. ദൈവം നമ്മോട് ക്ഷമിക്കുമെന്നും ദൈവം ഹര്‍ജിക്കാരേയും അധികാരികളേയും ഈ വിധിന്യായത്തിന്റെ രചയിതാവിനേയും സംരക്ഷിക്കുമെന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

'60 അടി ഉയരത്തിൽ നിന്ന് വീണ് വോക്കൽ കോഡ് തകർന്നു; ഇടുപ്പിൽ നിന്ന് എല്ല് എടുത്തുവച്ചാണ് അതുറപ്പിച്ചത്'

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

SCROLL FOR NEXT