Vijay എക്സ്
India

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; കൈവിടാതെ 'ജനനായകന്‍'; 10ന് വിജയ് എത്തും

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേര്‍ മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ത മിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വിജയ് ഈ മാസം പത്തിന് കരൂര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ടിവികെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ കരൂര്‍ സന്ദര്‍ശനമാണിത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേര്‍ മരിച്ചത്. ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷം, ഒക്ടോബര്‍ 27-ന് മഹാബലിപുരത്തെ ഹോട്ടലില്‍ വെച്ച് വിജയ് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടിരുന്നു. ദുരന്തത്തിന് ശേഷം കരൂരിലേക്ക് പോകാതെ ഹോട്ടലില്‍ വച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി കണ്ടത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

കരൂര്‍ അപകടത്തിന് പിന്നാലെ, സംസ്ഥാനത്തെ രാഷ്ട്രീയ പരിപാടികളും പൊതുയോഗങ്ങളും നടത്തുന്നതിനുള്ള നടപടി ക്രമങ്ങളില്‍ മാറ്റംവരുത്തിയിരുന്നു. സിബിഐയാണ് നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നത്.

Government Job For Kin Of 41 People Who Died In Karur Stampede

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയിൽ വന്നപ്പോൾ അബദ്ധത്തിൽ പോർക്ക് കഴിച്ചു, 10 വർഷം അപൂർവരോ​ഗത്തോട് പൊരുതി യുകെ സ്വദേശിനി, എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?

'സ്ത്രീ വിഷയത്തില്‍ മധ്യസ്ഥത വഹിച്ചിട്ടില്ല, എന്നെ കരിവാരി തേക്കാനുള്ള ശ്രമം'; ആരോപണങ്ങളിൽ ഹനാൻ ഷാ

'എന്റെ വയർ സ്വയം തിന്നുകൊണ്ടിരിക്കുന്നു'; എന്താണ് ബ്രയാൻ ജോൺസണിനെ ബാധിച്ച ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്?

തകര്‍ന്നുവീണ ബഹുനില കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നത് എട്ടുദിവസം; നൂറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; 43കാരന് അത്ഭുത രക്ഷപ്പെടല്‍

അവധിക്കാലത്ത് നാട്ടിലേക്ക് വണ്ടി കയറാം; ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്