പ്രതീകാത്മക ചിത്രം 
India

ക്ലാസ് എടുക്കുന്നതിനിടെ ശരീരത്തില്‍ അനുചിതമായി സ്പര്‍ശിക്കുന്നു; പരാതിയുമായി 15 കുട്ടികള്‍; അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ സര്‍ക്കാര്‍ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്. 

ശിശുക്ഷേമ വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയിലാണ് കുട്ടികള്‍ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തിയത്. പതിനഞ്ചോളം വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. 

ഗണിതം, സാമൂഹ്യ ശാസ്ത്ര അധ്യാപകരായ രണ്ടു പേര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആരോപണം ഉന്നയിച്ചത്. ക്ലാസ് എടുക്കുമ്പോള്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തുന്നു, അനുചിതമായി ശരീരത്തില്‍ സ്പര്‍ശിക്കുന്നു, സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ഫോണില്‍ വിളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്.

വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനെയാണ് പോലീസ് ഞായറാഴ്ച പിടികൂടിയത്. രണ്ടാമത്തെ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT