ഫയല്‍ ചിത്രം 
India

കോവിഡ് പ്രതിസന്ധി: നാലാം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു; സ്ഥിരീകരിച്ച് ധനകാര്യ സെക്രട്ടറി 

കോവിഡ് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സ്ഥിരീകരിച്ച ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ, സമയക്രമം വ്യക്തമാക്കാന്‍ തയ്യാറായില്ല.

സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഏതെല്ലാം മേഖലകള്‍ക്കാണ് പിന്തുണ വേണ്ടത് എന്ന് പരിശോധിച്ച് വരികയാണ്. ഏതെല്ലാം ജനവിഭാഗങ്ങളാണ് അവശത അനുഭവിക്കുന്നത് എന്ന കാര്യവും നിരീക്ഷിച്ചുവരികയാണെന്നും അജയ് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തില്‍ സമയോചിതമായി ഇടപെടും. വ്യാവസായിക സംഘടനകള്‍, വിവിധ മന്ത്രാലയങ്ങള്‍, വ്യാപാര സംഘടനകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അജയ് ഭൂഷണ്‍ എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ഉത്തേജക പാക്കേജിന്റെ സമയക്രമം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഗൗരവപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായി അജയ് ഭൂഷണ്‍ സമ്മതിച്ചു. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി പിരിവില്‍ ഉണ്ടായ വര്‍ധന ഇതാണ് കാണിക്കുന്നത്. ഒക്ടോബറില്‍ ഒരു ലക്ഷം കോടിക്ക് മുകളിലാണ് ജിഎസ്ടി പിരിവ്. ഈ വളര്‍ച്ച വരുന്ന അഞ്ചുമാസവും നിലനിര്‍ത്താന്‍ സാധിച്ചാല്‍, നെഗറ്റീവില്‍ നിന്ന് വളര്‍ച്ചയുടെ പാതയിലാണ് രാജ്യം എന്ന് പറയാന്‍ സാധിക്കുമെന്നും അജയ് ഭൂഷണ്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT