ഫയൽ ചിത്രം 
India

'ഇവരെല്ലാം എവിടെനിന്ന് വന്നെന്ന് അറിയില്ല' ; നൂറിലധികം പേര്‍ പങ്കെടുത്ത കല്യാണത്തില്‍ വരന്‍ അറസ്റ്റില്‍ 

റിസപ്ഷനിടെയാണ് വരനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്


ജലന്ദര്‍: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വിവാഹപാര്‍ട്ടി നടത്തിയ വരന്‍ അറസ്റ്റില്‍. പഞ്ചാബിലെ ജലന്ദറിലാണ് നൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടി അരങ്ങേറിയത്. ക്ഷേത്രത്തില്‍ വച്ചുനടന്ന റിസപ്ഷനിടെയാണ് വരനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 

കോവിഡ് വ്യാപനത്തെതുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ കര്‍ഫ്യൂ മറികടന്ന് പരിപാടി നടത്തിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടി നടത്താന്‍ വരനും സംഘവും അനുവാദം വാങ്ങിയിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ 20ലധികം ആളുകള്‍ ഒത്തുചേരുന്നതില്‍ വിലക്കുണ്ട്. 

ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ പാര്‍ട്ടിയില്‍ ഇത്രയധികം ആളുകള്‍ എവിടേനിന്ന് എത്തിയെന്ന് തനിക്കറിയില്ലെന്നാണ് വരന്‍ പൊലീസിനോട് പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT