വിവാഹ ആഘോഷ പരിപാടിക്കിടെ വെടിയുതിര്‍ക്കുന്ന വരന്റെ ദൃശ്യം 
India

വിവാഹം ആഘോഷിക്കാന്‍ വരന്‍ തോക്കെടുത്തു; വെടിയേറ്റ് സൈനികന്‍ മരിച്ചു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ വിവാഹ പരിപാടി കൊഴുപ്പിക്കാന്‍ തോക്ക് ഉപയോഗിച്ച് നടത്തിയ 'സെലിബ്രേറ്ററി ഫയറിങ്ങില്‍'  വരന്റെ കൂട്ടുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ പരിപാടി കൊഴുപ്പിക്കാന്‍ തോക്ക് ഉപയോഗിച്ച് നടത്തിയ 'സെലിബ്രേറ്ററി ഫയറിങ്ങില്‍'  വരന്റെ കൂട്ടുകാരന്‍ മരിച്ചു. സൈനികന്‍ കൂടിയായ കൂട്ടുകാരന് വരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

സോന്‍ഭദ്ര ജില്ലയിലാണ് സംഭവം.  വരന്‍ മനീഷിന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് ബാബു ലാല്‍ യാദവാണ് മരിച്ചത്. വിവാഹ ആഘോഷ പരിപാടിക്കിടെ വേദിയില്‍ വച്ചാണ് സെലിബ്രേറ്ററി ഫയറിങ്ങ് നടത്തിയത്. വരന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതിന്റെയും സംഭവത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആഘോഷ പരിപാടിക്കിതെ വെടിയുതിര്‍ത്തപ്പോഴാണ് അബദ്ധത്തില്‍ കൂട്ടുകാരന് വെടിയേറ്റത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ജമ്മുവില്‍ നിന്നാണ് സൈനികന്‍ എത്തിയത്. കൂട്ടുകാരന്റെ തോക്കാണ് പരിപാടിക്കായി ഉപയോഗിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആള്‍ക്കൂട്ടത്തില്‍ സെലിബ്രേറ്ററി ഫയറിങ്ങ് നടത്തുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT