GST revenues increse in September പ്രതീകാത്മക ചിത്രം
India

ജിഎസ്ടി വരുമാനത്തില്‍ വര്‍ധന, സെപ്തംബറില്‍ 1.89 ലക്ഷം കോടി

തുടര്‍ച്ചയായി ഒന്‍പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം 1.8 ലക്ഷം കോടി രൂപയുടെ മുകളില്‍ തുടരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി വരുമാനത്തില്‍ വന്‍ വളര്‍ച്ച. നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാന വര്‍ധനവാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. 1.89 ലക്ഷം കോടി രൂപയാണ് സെപ്റ്റംബറിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.1 ശതമാനം വര്‍ധനവാണ് കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഒന്‍പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം 1.8 ലക്ഷം കോടി രൂപയുടെ മുകളില്‍ തുടരുന്നത്.

രാജ്യത്തെ ചരക്ക് സേവന നികുതി സ്ലാബുകള്‍ പുനര്‍നിശ്ചയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പോലും നികുതി വരുമാനത്തെ ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി വെട്ടിക്കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വാഹനങ്ങളുടെ വില്‍പനയെ ഉള്‍പ്പെടെ ബാധിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍, നാല് സ്ലാബുകള്‍ ഉണ്ടായിരുന്ന ജിഎസ്ടി നിരക്കുകള്‍ രണ്ടെണ്ണമാക്കി ചുരുക്കുകയായിരുന്നു. 28 ശതമാനം, 12 ശതമാനം ജിഎസ്.ടി നിരക്കുകള്‍ എടുത്തുമാറ്റി 18 ശതമാനം, അഞ്ച് ശതമാനം എന്നിവയിലേക്കാണ് കുറച്ചത്. സെപ്റ്റംബര്‍ 22നാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്.

India’s goods and services tax (GST) revenues rose 9.1% year-on-year to Rs 1.89 lakh crore in September.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT