സെക്യൂരിറ്റി ജീവനക്കാരനെ ഇടപാടുകാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യം, എഎന്‍ഐ 
India

മാസ്‌ക് ധരിക്കാതെ ബാങ്കിന്റെ അകത്തുകയറാന്‍ ശ്രമിച്ചത് തടഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നിലത്തിട്ടു - വീഡിയോ 

മാസ്‌ക് ധരിക്കാതെ ബാങ്കില്‍ കയറാന്‍ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇടപാടുകാരന്‍ മര്‍ദ്ദിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെ ബാങ്കില്‍ കയറാന്‍ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇടപാടുകാരന്‍ മര്‍ദ്ദിച്ചു. ഇടപാടുകാരന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനക്കാരന്‍ നിലത്തുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡല്‍ഹിയിലെ ചത്താര്‍പൂര്‍ മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ എത്തിയ ഇടപാടുകാരനെ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. മര്‍ദ്ദനം തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ നിലത്തുവീണത്. 

സംഭവത്തില്‍ ഇടപാടുകാരനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കൂട്ടാളികളെ വിളിച്ചുവരുത്തി ബാങ്ക് അടിച്ചുതകര്‍ക്കുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസ്. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനിടെയാണ് സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT