ജാതിപ്പേരോ, ചിഹ്നങ്ങളോ വേണ്ട; നിരോധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ 
India

സ്വകാര്യ വാഹനങ്ങളില്‍ ജാതിപ്പേരോ, ചിഹ്നങ്ങളോ വേണ്ട; നിരോധിച്ച് ഗുജറാത്ത് സര്‍ക്കാര്‍

നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യ വാഹനങ്ങില്‍ ജാതിപ്പേരുകളോ, ചിഹ്നങ്ങളോ, പ്രതീകങ്ങളോ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ച് മോട്ടോര്‍ വാഹനങ്ങ നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍, ബസ്, ട്രക്ക് എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളില്‍ ജാതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍, രൂപങ്ങള്‍, എഴുത്തുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടാണ് പുതിയ ഭേദഗതി.

വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ജാതിയുമായി ബന്ധപ്പെട്ട വാക്കുകള്‍, പ്രതീകങ്ങള്‍, രൂപങ്ങള്‍, മറ്റ് എഴുത്തുകള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇത്തരം പ്രതീകങ്ങളോ മറ്റോ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും ഭേദഗതിയില്‍ പറയുന്നു. 1989-ലെ ഗുജറാത്ത് മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സംസ്ഥാന സര്‍ക്കാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക വ്യവസ്ഥ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ സ്വകാര്യവാഹനങ്ങളില്‍ പാട്ടിദാര്‍, ക്ഷത്രിയ തുടങ്ങിയ പേരുകളും ജാതി തിരിച്ചറിയുന്ന അടയാളങ്ങളും പതിവ് കാഴ്ചയണ്. നേരത്തെ ഉത്തര്‍ പ്രദേശിലെ അലഹബാദ് കോടതി ഇക്കാര്യത്തില്‍ കര്‍ശനനടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2025ല്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാ്ണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി.

ഈ ഭേദഗതിക്കുള്ള കരട് ചട്ടങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 11-ന് സംസ്ഥാന സര്‍ക്കാരിന്റെ 'അസാധാരണ ഗസറ്റില്‍' നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബാധിക്കപ്പെടുന്ന വ്യക്തികളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിരുന്നു. 'നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ക്കാരിന് ആക്ഷേപങ്ങളോ നിര്‍ദ്ദേശങ്ങളോ ഒന്നും ലഭിക്കാത്തതിനാല്‍, അന്തിമ ചട്ടങ്ങള്‍ ഇപ്പോള്‍ വിജ്ഞാപനം ചെയ്തിരിക്കുകയാണ്,' വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Gujarat Government amends law, prohibits display of caste-identifying signage on private vehicles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറച്ചിക്കടയിൽ പോലും വെട്ടാത്ത നിലയിൽ 37 വെട്ടുകൾ'; ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് കോടതി

പലിശയിനത്തില്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കാം, 7.7 ശതമാനം പലിശ; അറിയാം നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

'പി ജയരാജന് പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങൾ, സ്വർണ്ണക്കടത്ത് ബന്ധം'; ഇപിയുടെ മറുപരാതിയിലും വൈദേകം വിവാദത്തിലും സിപിഎം അന്വേഷണം

'കേരളത്തിലെ ആദ്യത്തെ ദേശീയ സാമ്പത്തിക ദിനപത്രം, ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയാവട്ടെ'; ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

മഴ കാണാനില്ല!!; ഒക്ടോബര്‍ ഒന്നുമുതല്‍ 9 ജില്ലകളില്‍ സാധാരണയെക്കാള്‍ ലഭ്യതയില്‍ കുറവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്