അഹമ്മദാബാദ്: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ പൊതു,സ്വകാര്യ ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ശ്രീ സഹജാനനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഹോസ്റ്റലില്‍ അറുപത് വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവമുണ്ടോയെന്ന് പരിശോധിച്ച സംഭവത്തിന് എതിരെ നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ഇലേഷ് ജെ വോറ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
' ആര്‍ത്തവം കളങ്കമാണെന്നാണ് സമൂഹം ധരിച്ചിരിക്കുന്നത്. ആര്‍ത്തവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള നമ്മുടെ പരമ്പരാഗതമായ വിമുഖതയാണ് ഇതിന് കാരണം. ആര്‍ത്തവം കാരണം നിരവധി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ദൈനംദിന പ്രവര്‍ത്തികളില്‍ നിന്നുപോലും മാറിനില്‍ക്കേണ്ടിവരുന്നു'- കോടതി നിരീക്ഷിച്ചു.
നഗരവാസികളായ സ്ത്രീകളെ പൂജ മുറിയില്‍ കയറ്റില്ല. ഗ്രാമവാസികളായ സ്ത്രീകളെ അടുക്കളയില്‍പ്പോലും കയറ്റാറില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയില്‍ 23 ശതമാനം പെണ്‍കുട്ടികള്‍ ആര്‍ത്തവം ആരംഭിക്കുന്നതോടെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates