പ്രതീകാത്മക ചിത്രം 
India

ലൗ ജിഹാദ് നിരോധന നിയമം സ്വതന്ത്ര മിശ്ര വിവാഹങ്ങൾക്ക് ബാധകമല്ല; ഗുജറാത്ത് ഹൈക്കോടതി 

മിശ്ര വിവാഹം നടത്തുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ലൗ ജിഹാദ് തടയാനെന്ന പേരിൽ ഗുജറാത്തിൽ കൊണ്ടുവന്ന നിയമം ബലപ്രയോഗമോ വഞ്ചനയോ വശീകരണമോ ഇല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങൾക്ക് ബാധകമാകില്ലെന്ന് കോടതി പറഞ്ഞു. മിശ്ര വിവാഹം നടത്തുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ഉത്തരവ്.

രണ്ട് വിശ്വാസത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയായവർ സ്വതന്ത്രമായ സമ്മതത്തോടെയും വശീകരണമില്ലാതെയും വഞ്ചനപരമായിട്ടല്ലാതെയും വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവർത്തന വിവാഹങ്ങൾ എന്ന് വിളിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മുഹമ്മദ് ഇസ എം ഹകീം നൽകിയ റിട്ട് ഹർജി പരി​ഗണിച്ച് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് ജസ്റ്റിസ് ബിരേൺ വൈഷ്ണവ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിറക്കിയത്. 

രണ്ട് മതസ്ഥർ തമ്മിലുള്ള വിവാഹം നിർബന്ധിത മതപരിവർത്തനത്തിന് കാരണമായാൽ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്ന് വ്യക്തമാക്കണമെന്ന് ഇടക്കാല ഉത്തരവിന് പിന്നാലെ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കമാൽ ത്രിവേദി ആവശ്യപ്പെട്ടു. ബലപ്രയോഗമോ വഞ്ചനയോ വശീകരണമോ കണ്ടെത്താതെ ഈ നിയമത്തിലെ വകുപ്പുകൾ ചുമത്താനാവില്ലെന്നാണ് തങ്ങൾ ഉത്തരവിട്ടതെന്ന് ഇതിന് മറുപടിയായി കോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

SCROLL FOR NEXT