ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി 
India

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി; അഭിനന്ദിച്ച് പ്രധാനമന്ത്രി

68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും. 60ഇടത്ത് ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഫെബ്രുവരി 16-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി ബിജെപി. 68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.

68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും. 60ഇടത്ത് ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. മറ്റ് അഞ്ച് നഗരസഭകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പാര്‍ട്ടി ഭരക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ അവകാശപ്പെട്ടു. ഒരു നഗരസഭയില്‍ മാത്രമാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ളത്.

ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകള്‍ നേടി. 11 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഗുജറാത്തില്‍ ബിജെപി വിജയത്തില്‍ പാര്‍ട്ടി നേതൃത്തെയും പ്രവര്‍ത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

'ബിജെപിയുമായുള്ള ഗുജറാത്തിന്റെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും, അനുദിനം ദൃഢമാവുകയും ചെയ്യുന്നു. സംസ്ഥാനത്തുടനീളം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് അനുഗ്രഹിച്ചതിന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. വികസന രാഷ്ട്രീയത്തിന്റെ മറ്റൊരു വിജയമാണിത്. ഗുജറാത്തിലെ ജനങ്ങള്‍ ഞങ്ങളില്‍ വീണ്ടും വീണ്ടും വിശ്വാസമര്‍പ്പിക്കുന്നതും അനുഗ്രഹിക്കുന്നതും ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നു' പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്തത്തിനു പ്രതികാരം ചെയ്യും, ഹോർമുസ് തുറക്കില്ല'; ആദ്യ സന്ദേശവുമായി മുജ്തബ ഖമേനി

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

എല്‍പിജി ഇനി മുന്‍ഗണന അനുസരിച്ച്; ഉപയോഗം നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി; പാചകവാതക ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍

'അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാ' (വി‍ഡിയോ)

' കെ എസ് യുക്കാര്‍ കാലില്‍വാരി നിലത്തടിച്ചു, തലച്ചോര്‍ തകര്‍ന്ന് മരണം'; ആരാണ് രക്തസാക്ഷി ജി ഭുവനേശ്വരന്‍?

SCROLL FOR NEXT