നീരജ് ബിഷ്‌ണോയ്/പിടിഐ 
India

15 വയസ്സുമുതല്‍ ഹാക്ക് ചെയ്യുന്നു; കോളജ് വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറ്റം; മുസ്ലിം യുവതികളെ വില്‍പ്പനയ്ക്ക് വെച്ച പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കേസിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് വെബ്‌സൈറ്റുകള്‍ സ്ഥിരമായി ഹാക്ക് ചെയ്യുന്ന ഹാക്കറെന്ന് മുംബൈ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കേസിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് വെബ്‌സൈറ്റുകള്‍ സ്ഥിരമായി ഹാക്ക് ചെയ്യുന്ന ഹാക്കറെന്ന് മുംബൈ പൊലീസ്. പതിനഞ്ച് വയസ്സ് മുതല്‍ ഹാക്കിങ് ചെയ്തുവരുന്നതായി ഇയാള്‍ സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് നീരജ് ബിഷ്‌ണോയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

മുസ്ലിം യുവതികളെ അവഹേളിക്കാനായി, ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചു എന്നാണ് കേസ്. 
ബെംഗളൂരു സ്വദേശിയായ വിശാല്‍ കുമാര്‍ (21), ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിങ് (18)എന്നിവരാണ് നീരജിനെക്കൂടാതെ അറസ്റ്റിലായ മറ്റുള്ളവര്‍. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി കോളജുകളുടെയും സ്‌കൂളുകളുടെയും വെബ്‌സൈറ്റുകള്‍ നീരജ് ഹാക്ക് ചെയ്തിട്ടുണ്ട്. സമാന രീതിയില്‍ മുസ്ലിം യുവതികളെ അധിക്ഷേപിച്ച സുള്ളി ഡീല്‍സ് ട്വിറ്റര്‍ ഹാന്റില്‍ കൈകാര്യം ചെയിതിരുന്നവരുമായി തനിക്ക് ബന്ധമുണ്ടെന്നും നീരജ് സമ്മതിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഇയാള്‍ സ്വയം ആക്രമിച്ച് മുറിവുണ്ടാക്കാന്‍ ശ്രമിച്ചതായും ആത്മഹത്യ ഭീഷണി മുഴക്കിയതായും പൊലീസ് പറഞ്ഞു. 

കേസില്‍ അറസ്റ്റിലായ ശ്വേത സിങ് നേപ്പാളില്‍ നിന്നുള്ള ഒരാളുടെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരാണ് ബുള്ളി ബായ് ആപ്പിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത്. പ്ലസ് ടു പരീക്ഷ പാസ്സായി നില്‍ക്കുന്ന ശ്വേത, എഞ്ചിനീയറിങ് പ്രവേശനത്തിന് കാത്തിരിക്കെയാണ് സംഘത്തിനൊപ്പം ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT