ചിത്രം: എഎൻഐ 
India

സ്വീറ്റിയും ഷേരുവും ഒന്നായി; വളര്‍ത്തുനായ്ക്കളുടെ വിവാഹം കങ്കേമമാക്കി, ഹല്‍ദി അടക്കം ചടങ്ങുകള്‍, വിഡിയോ

ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വളര്‍ത്തുനായയുടെ വിവാഹം ആഘോഷമായി കൊണ്ടാടി ഉടമസ്ഥര്‍. ഗുരുഗ്രാമിലാണ് ഹല്‍ദി അടക്കമുള്ള ചടങ്ങുകള്‍ നടത്തി വിവാഹം കെങ്കേമമായി അരങ്ങേറിയത്. സ്വീറ്റി എന്ന പേരുള്ള വളര്‍ത്തുനായയും അയല്‍വാസിയായ ഷേരുവും തമ്മിലാണ് വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. 

നൂറോളം പേരെ ക്ഷണിച്ച് നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. സ്വീറ്റിയുടെ ഉടമസ്ഥരാണ് വിവാഹത്തിന് ചുക്കാന്‍ പിടിച്ചത്. ' ഞാന്‍ ഒരു മൃഗസ്‌നേഹിയാണ്, ദമ്പതികളെന്ന നിലയില്‍ ഞങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ നന്നായി പരിപാലിക്കും. എന്റെ ഭര്‍ത്താവ് എന്നും അമ്പലത്തില്‍ പോകും, ആ വഴി മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ഒരുദിവസം ഒരു തെരുവുനായ അദ്ദേഹത്തിനൊപ്പം വന്നു, മൂന്ന് വര്‍ഷം മുമ്പായിരുന്നു അത്. അവളെ ഞങ്ങള്‍ സ്വീറ്റി എന്ന് വിളിച്ചു. ഞങ്ങള്‍ക്ക് മക്കളില്ല അതുകൊണ്ട് സ്വീറ്റി ഞങ്ങളുടെ കുഞ്ഞാണ്', സ്വീറ്റിയുടെ ഉടമ സവിത പറഞ്ഞു. 

നാല് ദിവസം കൊണ്ടാണ് വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയതെന്നും എല്ലാം ആചാരപ്രകാരം തന്നെയാണ് നടത്തിയതെന്നും സവിത പറഞ്ഞു. അതേസമയം തുടക്കത്തില്‍ എല്ലാം ഒരു തമാശയായാണ് തോന്നിയതെന്നും പക്ഷെ പിന്നീട് അതൊരു ഗൗരവമേറിയ ചര്‍ച്ചയായി മാറുകയായിരുന്നെന്നുമാണ് ഷേരിവിന്റെ ഉടമ പറഞ്ഞത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'