പ്രതീകാത്മക ചിത്രം 
India

വിദ്യാസമന്ത്രിക്ക് ഡെങ്കി; ഹരിയാന ആരോഗ്യമന്ത്രിയും ആശുപത്രിയില്‍

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

യമുനാനഗര്‍; ഡെങ്കിപ്പനിയെ തുടര്‍ന്ന് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇപ്പോള്‍ വര്‍ധനവുണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ആരോഗ്യമന്ത്രി അനില്‍ വിജും ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്