Divyanka sirohi X
India

സോഷ്യൽമീഡിയയിൽ മിന്നും താരം, ഹരിയാൻവി സംഗീതത്തിൽ മികവു തെളിയിച്ച ദിവ്യാങ്ക ഹൃദയാഘാതം മൂലം മരിച്ചു

ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡി​ഗ‍ഡ്: പ്രശസ്ത ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കുടുംബാംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള മോക്ഷ സ്ഥൽ ഹിന്ദനിൽ വെച്ച് ദിവ്യാങ്കയുടെ അന്ത്യകർമങ്ങൾ നടന്നു.

അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള ദിവ്യാങ്കയുടെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും ദിവ്യാങ്കയ്ക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 1.3 മില്യണിലധികം ഫോളോവേഴ്സാണ് അവർക്കുണ്ടായിരുന്നത്.

Haryanvi actress divyanka sirohi dies in 30s

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ സേവനമൊന്നും നല്‍കിയിട്ടില്ല; പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

'365 ഡെയ്‌സ് ഓഫ് ലൈഫ്'; അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

'അതു പകര്‍പ്പവകാശ ലംഘനമല്ല', ചാറ്റ്ജിപിടി പരിശീലനത്തിന് എഎന്‍ഐയുടെ വാര്‍ത്താ ഉള്ളടക്കം ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി

ശബരമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നു; എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍

ഭരണഘടന കൈയിലേന്തി ആസാദി യാത്ര; സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി വേടന്‍