'ഒറ്റ നോട്ടത്തിൽ കല്യാണക്കത്ത് ആണെന്ന് കരുതി'; അഹാനയുടെ പുതിയ പോസ്റ്റിന് കമന്റുമായി ആരാധകർ

ജെ കെ എന്നറിയപ്പെടുന്ന ജയ് ഉണ്ണിത്താൻ ആണ് സം​ഗീതമൊരുക്കുന്നത്.
Ahaana Krishna, Nimish Ravi
Ahaana Krishna, Nimish Raviഇൻസ്റ്റ​ഗ്രാം
Updated on
1 min read

നടി അഹാന കൃഷ്ണ പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ പുതിയ മ്യൂസിക് വിഡിയോയുടെ പോസ്റ്റാണ് അഹാന പങ്കുവച്ചത്. അഹാന തന്നെയാണ് മ്യൂസിക് വിഡിയോ രചിക്കുന്നതും സംവിധാനം ചെയ്യുന്നതും. അഹാനയുടെ ഏറ്റവും അടുത്ത സുഹൃത്ത് നിമിഷ് രവിയാണ് ഛായാ​ഗ്രഹണം ഒരുക്കുന്നത്.

ജെ കെ എന്നറിയപ്പെടുന്ന ജയ് ഉണ്ണിത്താൻ ആണ് സം​ഗീതമൊരുക്കുന്നത്. ഏപ്രിൽ 24 ന് വൈകുന്നേരം നാല് മണിക്ക് മ്യൂസിക് വി‍ഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവരും. നിമിഷ് രവിക്കും ജെകെയ്ക്കുമൊപ്പം തന്റെ സ്പെഷ്യലായ ചിലരുമുണ്ടെന്നാണ് അഹാന പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്.

Ahaana Krishna, Nimish Ravi
'ഇങ്ങനെയൊരു സിനിമ വന്നതൊന്നും ആരും അറിഞ്ഞമട്ടില്ല'; 'പ്രൈവറ്റ്' സിനിമയെക്കുറിച്ച് വി കെ ശ്രീരാമൻ

അഹാനയു‌‌ടെ പോസ്റ്റിന് താഴെ ആശംസയ്ക്കൊപ്പം വിവാഹക്ഷണക്കത്തായിരിക്കുമെന്ന് കരുതിയത് എന്നാണ് പലരും കുറിച്ചിരിക്കുന്നത്. നേരത്തെ തോന്നൽ എന്നൊരു മ്യൂസിക് വിഡിയോയും അഹാന ചെയ്തിരുന്നു.

Ahaana Krishna, Nimish Ravi
'കർണാടകയിൽ ഇപ്പോഴും ജാതി വിവേചനമുണ്ട്, ‍ഞങ്ങൾക്ക് കയറാൻ പറ്റാത്ത ഒരു ക്ഷേത്രമുണ്ട്'; വെളിപ്പെടുത്തി 'പഞ്ചായത്ത്' താരം

മികച്ച അഭിപ്രായമാണ് തോന്നലിന് ലഭിച്ചത്. തോന്നലിന് ശേഷമുള്ള അഹാനയുടെ പ്രൊജക്ടിനെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. തോന്നലിൽ പ്രധാന വേഷത്തിലെത്തിയതും അഹാന തന്നെയായിരുന്നു.

Summary

Cinema News: Actress Ahaana Krishna announces her new project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com