തേജ് പ്രതാപും ഐശ്വര്യയും 
India

വീഡിയോ കയ്യിലുണ്ട്; അപകീര്‍ത്തിപ്പെടുത്തിയാല്‍ പുറത്തുവിടും ; ഐശ്വര്യ റായോട് തേജ് പ്രതാപ്

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെയാകെ തകര്‍ക്കാനാണ് ഐശ്വര്യറായും അവരുടെ കുടുംബവും ശ്രമിക്കുന്നതെന്നു ലാലുവിന്റെ മൂത്ത മകനായ തേജ് പ്രതാപ് കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: വിവാഹമോചനക്കേസില്‍ തനിക്കും കുടുംബത്തിനും എതിരായ അപകീര്‍ത്തി പ്രചരണം തുടര്‍ന്നാല്‍ ഭാര്യ ഐശ്വര്യ റായി കുടുംബത്തില്‍ കാട്ടിയ അതിക്രമങ്ങളുടെ വിഡിയോകള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ്. വിവാഹമോചനത്തിനു നഷ്ടപരിഹാരമായി പത്തു കോടി രൂപ ഭാര്യ ആവശ്യപ്പെടുന്നതായും തേജ് പ്രതാപ് വെളിപ്പെടുത്തി.

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെയാകെ തകര്‍ക്കാനാണ് ഐശ്വര്യറായും അവരുടെ കുടുംബവും ശ്രമിക്കുന്നതെന്നു ലാലുവിന്റെ മൂത്ത മകനായ തേജ് പ്രതാപ് കുറ്റപ്പെടുത്തി. ഭാര്യ തന്റെ അമ്മയെ മര്‍ദിക്കുന്നതിന്റെയും സഹോദരങ്ങള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തുന്നതിന്റെയും വിഡിയോകള്‍ കൈവശമുണ്ടെന്നും തേജ് പ്രതാപ് പറഞ്ഞു.

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടു താന്‍ നാലു വര്‍ഷമായി മൗനം പാലിക്കുകയായിരുന്നു. അതേസമയം, തനിക്കും കുടുംബത്തിനുമെതിരെ ഭാര്യാവീട്ടുകാര്‍ ദുഷ്പ്രചരണം നടത്തുകയായിരുന്നു. ഇനിയും പ്രതികരിക്കാതിരിക്കാന്‍ കഴിയില്ലെന്നും സത്യം ബിഹാറിലെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT