പ്രതീകാത്മക ചിത്രം 
India

ഓഹരി വിപണിയില്‍ പണം പോയി; മക്കളെയും ഭാര്യയെയും വെടിവെച്ചു കൊന്ന ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി

ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന മൂത്തമകള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍, 45 കാരിയായ ഭാര്യയെയുമാണ് ഇയാള്‍ വെടിവെച്ചു കാലപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 55കാരനായ ഹെഡ്‌കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് മരിച്ചു. ആന്ധ്രയിലെ കടപ്പ ടൗണിലെ പൊലീസുകാരനായ വെങ്കിടേശ്വരലൂ ആണ് ആത്മഹത്യ ചെയ്തത്.

ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന മൂത്തമകള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍, 45 കാരിയായ ഭാര്യയെയുമാണ് ഇയാള്‍ വെടിവെച്ചു കാലപ്പെടുത്തിയത്. ഓഹരി വിപണിയില്‍ പണം നഷ്ടമായതും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ബുധനാഴ്ച രാത്രി പതിനൊന്നുമണി വരെ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന വെങ്കിടേശ്വരലൂ വീട്ടിലേക്ക് മടങ്ങുന്നതിനടെ തോക്കും വെടിയുണ്ടയും കൊണ്ടുപോയതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT