പ്രതീകാത്മക ചിത്രം 
India

തലയറുത്ത നിലയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നരബലിയെന്ന് സംശയം

സംഭവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയില്ലാത്ത നിലയില്‍ കണ്ടെത്തി. നരബലിയുടെ ഭാഗമായി കുട്ടിയുടെ കഴുത്തറുത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.

നവംബര്‍ 30ന് പ്രീത് വിഹാറിലെ വസതിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ അയല്‍വാസിയായ ഒരാള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മീററ്റിലെ വയലില്‍ നിന്നാണ്  കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെടുത്തത്.  സംഭവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗത്പുരിയിലെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ മൃതദേഹം മീററ്റിലെ ഒരു കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചതായി വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ഒരു സംഘത്തെ അങ്ങോട്ട് അയച്ചു. തലയില്ലാതെ ഒരു മൃതദേഹം അവിടെ കണ്ടെത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അമൃത ഗുഗുലോത്ത് പറഞ്ഞു. ഏതാണ്ട് അധികം ദൂരത്തല്ലാതെ കുട്ടിയുടെ തലയും കണ്ടെത്തി. 

കുട്ടിയുടെ വസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രീത് വിഹാറില്‍ നിന്ന് കാണാതായ കുട്ടിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു

കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞതോടെ പൊലീസിന്റെ നിഷ്‌ക്രിയത്വം ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ ജനങ്ങള്‍ കല്ലെറിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT