പ്രതീകാത്മക ചിത്രം 
India

സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 38 ഡിഗ്രിക്കും മുകളില്‍; ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് അവധി

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അടുത്ത അഞ്ചുദിവസം ഉഷ്ണതരംഗം തുടരുമെന്നാണ് അറിയിപ്പ്. 

തീരദേശ ആന്ധ്ര, വിദര്‍ഭ മേഖല, പശ്ചിമബംഗാളിന്റെ ഏതാനും മേഖലകള്‍ എന്നിവിടങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഝാര്‍ഖണ്ഡില്‍ താപനില 38 ഡിഗ്രി മുതല്‍ 44 ഡിഗ്രി വരെയാണ്. ഉഷ്ണ തരംഗ മുന്നറിയിപ്പിന്‍രെ പശ്ചാത്തലത്തില്‍ ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 14 വരെ അവധി പ്രഖ്യാപിച്ചു. 

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാറിലെ പട്‌നയില്‍ വിദ്യാലയങ്ങള്‍ക്ക് ഈ മാസം 18 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. 12-ാം വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. 

അതിനിടെ ഗുജറാത്തിലെ തീരപ്രദേശത്ത് കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ബിപാര്‍ജോയിയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് ഗുജറാത്തിലെ മാണ്ഡവി, പാകിസ്ഥാനിലെ കറാച്ചി എന്നിവിടങ്ങളില്‍ 15 ന് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

SCROLL FOR NEXT