തമിഴ്നാട്ടിലെ മഴയുടെ ദൃശ്യം, സ്ക്രീൻഷോട്ട് 
India

തമിഴ്‌നാട്ടില്‍ തീവ്രമഴ, മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടു; ഊട്ടി ട്രെയിന്‍ സര്‍വീസ് റദ്ദാക്കി, അഞ്ചു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി- വീഡിയോ 

കിഴക്കന്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തീവ്രമഴ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കിഴക്കന്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തീവ്രമഴ. കനത്തമഴയെ തുടര്‍ന്ന് കോയമ്പത്തൂര്‍ അടക്കം അഞ്ചു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മധുരൈ, തിരുപ്പൂര്‍, തേനി, ദിണ്ടിഗല്‍ എന്നിവയാണ് കനത്തമഴയില്‍ ദുരിതം നേരിടുന്ന മറ്റു ജില്ലകള്‍. ഇതിന് പുറമേ നീലഗിരി അടക്കമുള്ള താലൂക്കുകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്തമഴയില്‍ കോയമ്പത്തൂരിലെ കുഞ്ഞാപ്പ- പനായിയില്‍ റോഡില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ജനജീവിതത്തെ ബാധിച്ചു. റോഡുകളില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഇത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

ട്രാക്കിലെ മണ്ണ് ഒലിച്ചുപോയതിനെ തുടര്‍ന്ന് നീലഗിരി മൗണ്ടന്‍ റെയില്‍വേ വിഭാഗത്തില്‍ രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.  കല്ലാര്‍- അഡ്ഡര്‍ലി ഭാഗത്താണ് ട്രാക്കിന്റെ അടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോയത്. വരുംമണിക്കൂറുകളിലും തമിഴ്‌നാട്ടില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT