Nagarhole safari  x
India

അതിതീവ്ര മഴ: നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു, ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടും

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയില്‍ ഗതാഗതം ഭാഗികമായി അടച്ചു.

സമകാലിക മലയാളം ഡെസ്ക്

മൈസൂരു: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ (Nagarhole safari) രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ മുതല്‍ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളില്‍നിന്ന് സഫാരി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍, ദമ്മനക്കട്ടെ(കബിനി)യില്‍ നിന്നുള്ള സഫാരി പതിവുപോലെ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിരിക്കുന്നത്.

മൈസൂരു ജില്ലയിലെ ഒന്‍പത് താലൂക്കുകളിലും മേയ് ഒന്നുമുതല്‍ 27 വരെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. മേയില്‍ ശരാശരി 102.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെയായി ആകെ 158.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കെആര്‍ നഗര്‍, ഹുന്‍സൂര്‍, പെരിയപട്ടണ, ടി നരസിപുര, സരഗൂര്‍ എന്നീ താലൂക്കുകളിലാണ് ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്.

ഊട്ടി-ഗൂഡല്ലൂര്‍ റോഡ് രാത്രി അടച്ചിടും

ഊട്ടി: നീലഗിരിയില്‍ കനത്തമഴ തുടരുന്നതിനിടെ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ നടുവട്ടത്തിനടുത്ത് പാറകള്‍ റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയില്‍ ഗതാഗതം ഭാഗികമായി അടച്ചു. പകല്‍സമയത്ത് നിയന്ത്രണങ്ങളോടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടും. രാത്രി ഗതാഗതം അനുവദിക്കില്ല.

കൂറ്റന്‍പാറ റോഡിലേക്കുവീഴുന്ന രീതിയില്‍ നില്‍ക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കളക്ടര്‍ ലക്ഷ്മി ഭവ്യ തനരു അറിയിച്ചു. ആംബുലന്‍സിന് പോകാന്‍ സൗകര്യമൊരുക്കും.നീലഗിരിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ ഊട്ടിയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും രണ്ടുദിവസത്തേക്ക് അടച്ചിടും.

വയനാട് തുരങ്കപാത നടപ്പാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ; പ്രത്യാഘാതം കുറയ്ക്കാന്‍ 60 ഉപാധികള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

SCROLL FOR NEXT