ഹേമന്ത് സോറന്‍  പിടിഐ
India

ഝാര്‍ഖണ്ഡ് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ഹേമന്ത് സോറന് പങ്കെടുക്കാന്‍ അനുമതി

ഫെബ്രുവരി ആറിനാണ് വിശ്വാസ വോട്ടെടുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഫെബ്രുവരി ആറിനു നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ജെഎംഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. ചംപയ് സോറന്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ ആണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഹേമന്ത് സോറന്‍ രാജിവച്ചതിനെ തുടര്‍ന്ന് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി 2ന് ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികാരം നിലനിര്‍ത്താന്‍ 10 ദിവസത്തിനുള്ളില്‍ വിശ്വാസം തെളിയിക്കണമെന്ന വെല്ലുവിളിയാണ് ചംപയ്ക്കും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പാര്‍ട്ടിക്കും മുന്നില്‍ ഇനിയുള്ളത്. 43 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് ചംപയുടെ അവകാശവാദം.

കഴിഞ്ഞ ബുധനാഴ്ചയാണ് കള്ളപ്പണ കേസില്‍ ഹേമന്ത് സോറനെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തതോടെ ഝാര്‍ഖണ്ഡില്‍ 24 മണിക്കൂര്‍ സമയം ഭരണം സ്തംഭിച്ചിരുന്നു. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട ചംപയ് ഉള്‍പ്പെടെയുള്ളവര്‍ രാജ്ഭവനില്‍ എത്തിയെങ്കിലും സത്യപ്രതിജ്ഞയ്ക്കുള്ള സമയം അനുവദിക്കാന്‍ ഗവര്‍ണര്‍ വിമുഖത കാട്ടി. എന്നാല്‍ സമയം നല്‍കാതെ

സത്യപ്രതിജ്ഞ വൈകിപ്പിച്ച് അധികാരം പിടിക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയില്‍ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് അയയ്ക്കാന്‍ ഇന്നലെ രാത്രി തന്നെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ശ്രമം നടത്തിയിരുന്നു. മോശം കാലാവസ്ഥ കാരണം വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍