ഇരയിട്ട് മീന്‍ പിടിക്കുന്ന കൊക്ക് 
India

മനുഷ്യന്‍ പോലും തോറ്റുപോകും!; ഇരയിട്ട് മീന്‍ പിടിക്കുന്ന കൊക്ക് - വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചൂണ്ടയില്‍ ഇരയെ കോര്‍ത്ത് മനുഷ്യന്‍ മീന്‍ പിടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. എന്നാല്‍ അത് ഒരു കൊക്ക് ചെയ്താലോ? കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നാം. ദൃശ്യങ്ങള്‍ കണ്ടാലോ?, അത്ഭുതത്തോടെ നോക്കിയിരുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ഒരു കല്ലില്‍ ഇരിക്കുകയാണ് കൊക്ക്. വെള്ളത്തില്‍ ഇരയെ ഇട്ട് മീന്‍ പിടിക്കുന്ന കൊക്കിന്റെ ബുദ്ധിസാമര്‍ഥ്യമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. ഒന്നുരണ്ടു തവണ ഇരയെ കൊത്താന്‍ മുകളിലേക്ക് വരുന്നുണ്ടെങ്കിലും മീനിനെ പിടിക്കാന്‍ കൊക്കിന് സാധിക്കുന്നില്ല. അവസാനം ഇതില്‍ വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും