പ്രതീകാത്മക ചിത്രം 
India

തല മൊട്ടയടിച്ചു, വിഗ്ഗില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തി; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം വിഗ്ഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം വിഗ്ഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനെയാണ് വാരാണസി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് വിഭാഗം പിടികൂടിയത്. 

ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് വിഗ്ഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 32.97 ലക്ഷം മൂല്യം വരുന്ന 646 ഗ്രാം സ്വര്‍ണമാണ് ഉരുക്കി കവറിലാക്കി വിഗ്ഗില്‍ ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. മൊട്ടയടിച്ച തലയില്‍ കവറിലാക്കി സ്വര്‍ണം വച്ച ശേഷം മുകളിലൂടെ വിഗ് ധരിക്കുകയായിരുന്നു.

മറ്റൊരു യാത്രക്കാരനില്‍ നിന്നും സമാനമായ നിലയില്‍ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. 12.14 ലക്ഷം വില വരുന്ന 238.2 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാര്‍ട്ടണ്‍ പൊതിയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കവറിന്റെ ഇടയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാമിയേ ശരണമയ്യപ്പാ..; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

Weekly horoscope (November 15- November 21, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam November 16| സർക്കാർ ആനുകൂല്യങ്ങളിൽ അനുകൂല പുരോഗതി, ആരോഗ്യം മെച്ചപ്പെടും

ഡിഗ്രിയുണ്ടോ? നാഷണൽ ഇൻഷുറസിൽ 200 ഒഴിവ്; കേരളത്തിലും അവസരം

'പോരാട്ടവീര്യത്തിന് ബാറ്റിങ് ഓര്‍ഡര്‍ ഇല്ല!! അഭിനന്ദനങ്ങള്‍ ചുണക്കുട്ടികളേ!'