കുളുവിലുണ്ടായ മണ്ണിടിച്ചില്‍  പിടിഐ
India

Kullu Landslide:കുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു, ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ ആറ് പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികരണിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം.

മണ്ണിടിച്ചിലില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു. 'മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്' കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസും ജില്ലാ ഭരണകൂടത്തിന്റെ രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെ ജാരിയിലെ പ്രാദേശിക കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി, ''കുളു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അശ്വനി കുമാര്‍ എഎന്‍ഐയോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT