ഉത്തരേന്ത്യയിൽ മഴക്കെടുതി/ പിടിഐ 
India

ഹിമാചൽ പ്രദേശത്ത് കുടുങ്ങിയ മലയാളികൾ സുരക്ഷിതർ, ഹെൽപ് ഡെസ്‌ക് ആരംഭിച്ചു 

ഹിമാചൽ പ്രദേശത്ത് കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കനത്ത മഴയിലും മണ്ണിടിച്ചിലിൽ ഹിമാചൽ പ്രദേശിൽ ഒറ്റപ്പെട്ടു പോയ മലയാളികളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. ഹിമാചലിൽ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡൽഹിയിലെ കേരളാഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു.  51 മലയാളികളാണ് ഹിമാചൽ പ്രദേശിയിൽ കുടുങ്ങിയിരിക്കുന്നത്. 

കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരാണെന്ന് കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു. മലയാളി അസോസിയേഷന്‍റെ സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു.  ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും കെ വി തോമസ് ഡൽഹിയില്‍ പറഞ്ഞു.

ഹമാചൽ പ്രദേശിൽ മഴയ്‌ക്ക് നേരിയ ശമനമായതോടെ വിനോദസഞ്ചാരികളെ പുറത്തെത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘം കസോളിലെത്തി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ഫോണില്‍ ബന്ധപ്പെടാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. സാറ്റലൈറ്റ് ഫോണിലൂടെയും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയും അവരുടെ വിവരങ്ങള്‍ ഉറപ്പിക്കുന്നുണ്ട്. 

ഉത്തരേന്ത്യയിൽ അതിരൂക്ഷമായ മഴക്കെടുതിയിൽ മരണം 41 ആയി. ഹിമാലയൻ നദികൾ കരകവിഞ്ഞതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഡൽഹി, യുപി സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാണ്. ഡല്‍ഹിയില്‍ യമുന നദിയില്‍ 206.24 മീറ്ററാണ് ജലനിരപ്പ്. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു. 

ഹിമാചല്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉത്തരേന്ത്യയില്‍ പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ പല നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായത്. വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ വന്‍ ദുരന്തം, തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്‍ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി