ഹിമാചലിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ അയോഗ്യരാക്കി പിടിഐ
India

ഹിമാചലില്‍ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി

കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് സ്പീക്കര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഷിംല: ധനകാര്യബില്ലുമായി ബന്ധപ്പെട്ട് നല്‍കിയ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ഹിമാചലിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞു.

രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടൂ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജനു വോട്ട് ചെയ്തതോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിത തോല്‍വി നേരിട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 40, ബിജെപി 25, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കക്ഷിനില. കൂറുമാറ്റത്തോടെ ഇരുപക്ഷത്തും 34 പേര്‍ വീതമായി. ആറ് പേരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സര്‍ക്കാരിന് ആശ്വാസമാണ്. അതേസമയം, ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 31 എംഎല്‍എമാരാണ് പങ്കെടുത്തത്. മൂന്ന് പേര്‍ വിട്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച

ഉറക്കക്കുറവ് നിസാരമല്ല; ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കും

അല്ലു അർജുന്റെ പ്രിയപ്പെട്ട മലയാളി സംവിധായകൻ; വാൾ ഓഫ് ​ഗ്രേറ്റ്സിൽ എന്തുകൊണ്ട് ലെജൻഡ്സിനെ ഉൾപ്പെടുത്തിയില്ല ? നടന് വിമർശനം

'അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥര്‍'; സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം നല്ലരീതിയിലെന്ന് ഹൈക്കോടതി

SCROLL FOR NEXT