ദിസ്പൂർ: ഹിമന്ത വിശ്വ ശർമ്മ അസം മുഖ്യമന്ത്രിയാകും. ഗുവഹാത്തിയില്‍
ഇന്ന് ചേർന്ന നിയമസഭാ കക്ഷിയോഗമാണ് ഹിമന്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. വൈകീട്ട് നാല് മണിക്ക് ഹിമന്ത ഗവർണറെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യമന്ത്രിയായി ഹിമന്ത വിശ്വയുടെ പേര് നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് ഇന്നത്തെ നിയമസഭാ കക്ഷിയോഗത്തില്‍ സര്‍ബാനന്ദയാണ് ഹിമന്തയുടെ പേര് മുന്നോട്ടുവെക്കുകയായിരുന്നു.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഹിമന്തയും സർബാനന്ദ സോനവാൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് ബിജെപി ദേശീയ നേതൃത്വം ഇരുവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഹിമന്ത മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഇന്ന് രാവിലെ മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നുയ
നിയസഭാ തെരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളില്‍ 79 സീറ്റുകളുമായാണ് ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. 46 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates