ഹിമന്ത ബിശ്വ ശര്‍മ ഫയല്‍ ചിത്രം
India

കോണ്‍ഗ്രസ് രേഖാമൂലം എഴുതി തരണം, എങ്കില്‍ ബീഫ് നിരോധിക്കാം: ഹിമന്ത ബിശ്വ ശര്‍മ

ബിജെപി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഹിമന്ത

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഹിമാന്ത.

ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ ബീഫ് പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എം പിയായ റാക്കിബുള്‍ ഹുസൈന്റെ ആരോപണം. കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നത് ബീഫ് വിതരണം ചെയ്താണോയെന്നും ഹിമാന്ത ബിശ്വ ശര്‍മ ചോദിച്ചു.

ബീഫ് ഇത്ര മോശമാണെന്ന് ഉറപ്പുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്താണ് ബീഫ് നിരോധിക്കാതിരുന്നത്. ബീഫ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇപ്പോഴെങ്കിലും നിങ്ങള്‍ പറയുന്നുണ്ടല്ലോയെന്നും മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവിനെ പരിഹസിച്ചു. സംസ്ഥാനത്ത് ബീഫ് നിരോധിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. എന്നാല്‍, കോണ്‍ഗ്രസോ ബിജെപിയോ ബീഫിനെ കുറിച്ച് സംസാരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബൂപെന്‍ കുമാറ ബോറ രേഖാമൂലം അഭ്യര്‍ഥിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം ബീഫ് നിരോധനം നടപ്പാക്കാമെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

2021-ലെ ഗോവധ നിരോധന നിയമം അനുസരിച്ച് ഹിന്ദുക്കളും ജൈനരും തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ പശുക്കളെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും തടഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ക്ഷേത്രങ്ങള്‍ക്കും സത്രകള്‍ക്കും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ഈ നിരോധനം നടപ്പാക്കിയിട്ടുണ്ട്. ബീഫ് കഴിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമല്ല അസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT